ഗീതയും വിഷ്ണുവും പുതു ജീവിതത്തിലേക്ക്; വിവാഹം നടത്തി മുസ്ലീംലീഗ്

0
159

മലപ്പുറം: ഗീതയേയും വിഷ്ണുവിനേയും പുതു ജീവിതത്തിലേക്ക് കൈപിടിച്ച് നടത്തി മുസ്ലീം ലീഗ്. പാലക്കാട് സ്വദേശിനിയായ ഗീതയുടെയും, കോഴിക്കോട് കുന്നമംഗലം സ്വദേശി വിഷ്ണുവിന്റേയും വിവാഹമാണ് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ ഇന്ന് നടന്നത്.

വേങ്ങര പറമ്പിൽ പടി അമ്മാഞ്ചേരി കാവിൽവെച്ചായിരുന്നു വിവാഹം. വേങ്ങര പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു വിവാഹം. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പി കെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം ഉൾപ്പെടെയുള്ള നേതാക്കൾ വിവാഹത്തിൽ പങ്കെടുത്തു.

വർഷങ്ങളായി വേങ്ങര വലിയോറ മനാട്ടിപ്പറമ്പിലെ റോസ്മാനറിലെ അന്തേവാസിയാണ് ഗീത. ഒറ്റപെട്ട് പോവുന്ന സ്ത്രീകളെയും പെൺകുട്ടികളെയും താമസിപ്പിക്കുന്ന സ്ഥാപനമാണ് കോഴിക്കോട് എംഇ ട്രസ്റ്റിന് കീഴിലുള്ള റോസ് മാനർ.

LEAVE A REPLY

Please enter your comment!
Please enter your name here