ഇനി മുതല്‍ മൊബൈലും ടി.വിയുമൊക്കെ വിലക്കുറച്ച് വാങ്ങാം; കുറഞ്ഞ ജി.എസ്.ടി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; വിലക്കുറവിങ്ങനെ

0
159

ടെലിവിഷന്‍, മൊബൈല്‍ തുടങ്ങിയ ഇലക്ട്രിക്ക് വാഹനങ്ങള്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി കേന്ദ്ര സര്‍ക്കാര്‍. വീട്ടുപകരണങ്ങളുടേയും, സ്മാര്‍ട്ട്‌ഫോണുകളുടേയും ജി.എസ്.ടിയില്‍ കുറവ് വരുത്തുമെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.രാജ്യത്ത് ജി.എസ്ടി നടപ്പിലാക്കിയതിന്റെ ആറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി, 2023 ജൂലൈ ഒന്നിനാണ് ഇലക്ട്രോണിക് വീട്ടുപകരണങ്ങളുടെയും സ്മാര്‍ട്ട്‌ഫോണുകളുടെയുമൊക്കെ ചരക്ക് സേവന നികുതിയില്‍ കുറവ് വരുത്തുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പ്രഖ്യാപിച്ചത്. കൂടാതെ ട്വിറ്ററിലൂടെ നികുതി കുറയുന്ന സാധനങ്ങളുടെ പുതുക്കിയ ലിസ്റ്റും മന്ത്രാലയം പുറത്തുവിട്ടിരുന്നു.

പുതിയ തീരുമാനം നിലവില്‍ വന്നാല്‍ മൊബൈല്‍ ഫോണുകള്‍, 27 ഇഞ്ച് വരെയുള്ള ടിവികള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, തുടങ്ങിയവയുടെ നികുതിയില്‍ കുറവ് ഉണ്ടാകും.പുതുക്കിയ ജി.എസ്.ടി നിരക്കുകള്‍ പ്രകാരം ഇനി വെറും 12 ശതമാനം മാത്രം നികുതി നല്‍കിയാല്‍ മതി.നേരത്തെ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 31.3 ശതമാനം ജിഎസ്ടി ആയിരുന്നു നല്‍കേണ്ടിയിരുന്നത്. ഇതുപോലെ തന്നെ
സ്മാര്‍ട്ട് ടിവികള്‍, റഫ്രിജറേറ്ററുകള്‍, ഡെസ്‌ക്ടോപ്പുകള്‍ എന്നിവയും മറ്റും വാങ്ങുന്നതിനും ഇനി കുറഞ്ഞ നികുതി നല്‍കിയാല്‍ മതി. പുതിയ തീരുമാനത്തിലൂടെ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ഒപ്പം ഗൃഹോപകരണങ്ങളും ഉപഭോക്താക്കള്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാക്കാന്‍ ധനകാര്യ മന്ത്രാലയം ലക്ഷ്യമിടുന്നു.

21 ഇഞ്ച് വരെയുള്ള ടിവികള്‍, റഫ്രിജറേറ്ററുകള്‍, വാഷിംഗ് മെഷീനുകള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ ( മിക്സര്‍, ജ്യൂസര്‍, വാക്വം ക്ലീനര്‍ മുതലായവ ), ഗീസറുകള്‍, ഫാനുകള്‍, കൂളറുകള്‍ എന്നിവയ്ക്ക് ഇനി 18 ശതമാനം നികുതി നല്‍കിയാല്‍ മതി. നേരത്തെ ഇത് 31.3 ശതമാനം ആയിരുന്നു.ഇതിന് പുറമെ വേറെയും ഉല്‍പ്പന്നങ്ങളുടെ നികുതിയില്‍ കുറവ് വരുത്തിയിട്ടുണ്ട്. എല്‍പിജി സ്റ്റൗവിന്റെ ജിഎസ്ടി നിരക്ക് 18 ശതമാനമായി കുറച്ചു. നേരത്തെ ഇത് 21 ശതമാനം ആയിരുന്നു. തയ്യല്‍ മെഷീനുകളുടെ ജിഎസ്ടി നിരക്കിലും കുറവ് വരും. 16 ശതമാനത്തില്‍ നിന്ന് 12 ശതമാനമായിട്ടാണ് നികുതി കുറയുക.

LEAVE A REPLY

Please enter your comment!
Please enter your name here