ഉപ്പള നയബസാറിൽ കേസ് കൊടുത്തതിൻ്റെ വിരോധത്തിൽ ഓട്ടോ ഡ്രൈവറുടെ മുഖത്ത് കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചു

0
249

ഉപ്പള: കേസ് കൊടുത്തതിന്റെ വിരോധത്തില്‍ ഓട്ടോ ഡ്രൈവറുടെ മുഖത്ത് കല്ല് കൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. നയാബസാര്‍ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറും പെരിങ്കടിയിലെ താമസക്കാരനുമായ മുഹമ്മദ് ഷരീഫി(33)നെയാണ് കുമ്പള ജില്ലാ സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് മാസം മുമ്പ് ഷരീഫിന്റെ സഹോദരന്‍ പെരിങ്കടിയിലെ മുനീറിന്റെ വീട് അഞ്ചംഗ സംഘം അക്രമിക്കുകയും ഷരീഫിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. അന്ന് മഞ്ചേശ്വരം പൊലീസ് അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഇന്നലെ വൈകിട്ട് ആറ് മണിയോടെ സംഘത്തിലെ ഒരാള്‍ ഷരീഫിനെ അക്രമിക്കുകയായിരുന്നുവത്രെ.

 

LEAVE A REPLY

Please enter your comment!
Please enter your name here