കാസർകോട് ജില്ലയിൽ കോഴിക്ക് പല വില! ഒരു മാസത്തിനിടെ വർധിച്ചത് 25 രൂപ

0
190

കാസർകോട്: ജില്ലയിൽ കോഴി വിൽപനയിൽ പലയിടത്തും പല വില. ഉപ്പളയിൽ 2 കിലോമീറ്ററിനുള്ളിൽ 10 കടകളിൽ കയറി ചോദിച്ചപ്പോൾ അവിടെയെല്ലാം വ്യത്യസ്ത നിരക്ക്.145, 148, 150, 153, 155, 158, 160, 165, 170 എന്നിങ്ങനെയാണു വില. തമിഴ്നാട് കോഴി, കർണാടക കോഴി എന്നിങ്ങനെയാണു വിശദീകരണം. 2 കിലോമീറ്ററിനുള്ളിലാണ് ഈ വില വ്യത്യാസം.

ട്രോളിങ് നിരോധനം നിലവിൽ വന്നതോടെ കോഴി വില കുതിച്ചു കയറി. മൊത്തവ്യാപാര കടകളിൽ വിൽപന വില 135 രൂപയാണെന്നു ചില്ലറ വ്യാപാരികൾ പറയുന്നു. ഇതോടെ ഭൂരിഭാഗം ചില്ലറ വിൽപന കടകളിലും 165–170 രൂപയാണു വില. സ്വന്തം ഫാമുകൾ ഉള്ളവർക്കും വിലയിൽ വലിയ കുറവില്ല. ഒരു മാസത്തിനിടെ 25 രൂപയാണു വർധിച്ചത്. തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും കോഴികൾ വൻ തോതിൽ വരുന്നുണ്ടെങ്കിലും മൊത്തവ്യാപാരികൾ അനിയന്ത്രിതമായി വില വർധിപ്പിക്കുന്നതായി ചില്ലറ വിൽപന വ്യാപാരികൾ പരാതി ഉയർത്തുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here