ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ഉന്നതതല അന്വേഷണം വേണം: ജമാഅത്തെ ഇസ്‌ലാമി

0
99

ന്യൂഡൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്ന് ജമാഅത്തെ ഇസ് ലാമി ഹിന്ദ് ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അഖിലേന്ത്യാ ഉപാധ്യക്ഷൻ പ്രൊഫ. മുഹമ്മദ് സലിം എഞ്ചിനീയർ പ്രസ്താവനയിൽ പറഞ്ഞു.

Also Read:കല്യാണത്തിന് മുമ്പ് ലൈംഗിക ബന്ധം വേണമെന്ന് കാമുകൻ, നിരസിച്ച കാമുകിയുടെ തല പാറയിലിടിച്ചു, കഴുത്ത് ഞെരിച്ചു

അപകടത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവരെ അദ്ദേഹം അനുശോചനം അറിയിച്ചു. അപകടത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും മുഹമ്മദ് സലിം എഞ്ചിനീയർ ആവശ്യപ്പെട്ടു.അപകടത്തിൽ 288 പേർ മരിച്ചതായാണ് അവസാനം പുറത്തുവരുന്ന കണക്കുകൾ പറയുന്നത്.

അപകടസ്ഥലവും പരിക്കേറ്റവരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

https://twitter.com/JIHMarkaz/status/1664924324992622593?s=20

 

 

LEAVE A REPLY

Please enter your comment!
Please enter your name here