പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 6 പ്രതികളെ കണ്ടെത്തണം; സഹായിച്ചാൽ 26 ലക്ഷം രൂപ പാരിതോഷികം

0
190

കൊച്ചി∙ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രാജ്യവ്യാപകമായി റജിസ്റ്റർ ചെയ്ത യുഎപിഎ കേസുകളിലെ (നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം) പിടികിട്ടാപ്പുള്ളികളായ ആറു മലയാളികളെ കണ്ടെത്താൻ 26 ലക്ഷം രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചു.

നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട്(പിഎഫ്ഐ) പ്രവർത്തകരായ എറണാകുളം മുപ്പത്തടം സ്വദേശി വി.എ.അബ്ദുൽ വഹാബ്(36)– അഞ്ച് ലക്ഷം രൂപ, പാലക്കാട് മേലെപട്ടാമ്പി മുഹമ്മദ് മൻസൂർ(41)– മൂന്നു ലക്ഷം രൂപ, പട്ടാമ്പി സ്വദേശി കെ.അബ്ദുൽ റഷീദ് (32)– അഞ്ചു ലക്ഷം രൂപ, പാലക്കാട് ഒറ്റപ്പാലം കെ.പി.മുഹമ്മദാലി (42)– മൂന്നു ലക്ഷം രൂപ, പാലക്കാട് കൂറ്റനാട് ഷാഹുൽ ഹമീദ് (54)– മൂന്നു ലക്ഷം രൂപ എന്നിങ്ങനെയാണ് പാരിതോഷികം.

ഇവർക്കൊപ്പം പേരും വിലാസവും തിരിച്ചറിയാൻ കഴിയാത്ത ഒരു പ്രതിയുടെ മങ്ങിയ ചിത്രം പതിച്ച തിരച്ചിൽ നോട്ടിസും എൻഐഎ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പ്രതിയെ കണ്ടെത്താൻ സഹായിക്കുന്ന വിവരം നൽകുന്നവർക്ക് ഏഴ് ലക്ഷം രൂപയാണ് പാരിതോഷികം.

എറണാകുളം ഗിരിനഗറിലുള്ള എൻഐഎ ഓഫിസിലെ ഇ മെയിൽ ഐഡിയും ഫോൺ നമ്പറുകളും തിരച്ചിൽ നോട്ടിസിൽ നൽകിയിട്ടുണ്ട്. info.koc.nia@gov.in, 0484 2349344, 9497715294.

LEAVE A REPLY

Please enter your comment!
Please enter your name here