അവര്‍ ഞങ്ങളെ പുറത്താക്കിയതല്ല, ഞങ്ങള്‍ സ്വയം പുറത്തായതാണ്: കുമാര്‍ സംഗക്കാര

0
113

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട് വഴങ്ങിയ ദയനീയ തോല്‍വി രാജസ്ഥാന്‍ റോയല്‍സിന് തങ്ങളുടെ ഐപിഎല്‍ 2023 കാമ്പെയ്ന് തിരശീല വീഴ്ത്തിയിരിക്കുകയാണ്. ചേസിംഗില്‍ ആതിഥേയര്‍ സൗമ്യമായി കീഴടങ്ങുന്ന കാഴ്ചയാണ് കാണാനായത്. തങ്ങളുടെ വിനാശകരമായ തോല്‍വിയില്‍ രാജസ്ഥാന്‍ ഹെഡ് കോച്ച് കുമാര്‍ സംഗക്കാര ബാറ്റര്‍മാരുടെ പ്രകടനത്തില്‍ നിരാശ പങ്കുവെച്ചു.

171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന രാജസ്ഥാന്‍ റോയല്‍സിന് ഒരു റണ്‍ പോലുമില്ലാതെ രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി. ശേഷവും സ്‌കോര്‍ ബോര്‍ഡില്‍ ബോര്‍ഡില്‍ കാര്യമായ സംഭാവന നല്‍കാതെ പവര്‍പ്ലേയില്‍ ബാറ്റര്‍മാര്‍ പുറത്തേക്ക് ഘോഷയാത്ര തുടര്‍ന്നു. ബോളര്‍മാര്‍ തങ്ങളെ പുറത്താക്കുന്നതിനുപകരം ബാറ്റര്‍മാര്‍ തങ്ങളുടെ വിക്കറ്റുകള്‍ സ്വയം വലിച്ചെറിയുന്നതാണ് കാണാനായതെന്ന് കുമാര്‍ സംഗക്കാര പറഞ്ഞു.

പവര്‍പ്ലേയില്‍ ഞങ്ങള്‍ പിന്നോട്ടുപോയെന്ന് ഞാന്‍ കരുതുന്ന. ഞങ്ങള്‍ക്ക് അവിടെ വളരെയധികം റണ്‍സ് നേടണമെന്നും അള്‍ട്രാ പോസിറ്റീവ് ആകാന്‍ ശ്രമിക്കണമെന്നും കരുതി. ഇത് കൂട്ടുകെട്ടുകല്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കേണ്ട ഒരു സാഹചര്യമായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍, ഞങ്ങളുടെ അഞ്ച് പേര്‍ പുറത്തായി.

അവര്‍ ഞങ്ങളെ പുറത്താക്കിയതല്ല, ഞങ്ങള്‍ സ്വയം പുറത്തായതാണ്. മത്സരം കാണുമ്പോള്‍ അത് വളരെ വ്യക്തമാണ്. അതിനാല്‍ ഇത് ഒരു വ്യക്തിയെക്കുറിച്ചല്ല, ഇത് മുഴുവന്‍ ബാറ്റിംഗ് യൂണിറ്റിനെക്കുറിച്ചാണ്. ഇന്ന് ഞങ്ങള്‍ വേണ്ടത്ര മികച്ചവരായിരുന്നില്ല- മത്സരത്തിന് സംഗക്കാര പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here