സിദ്ധരാമയ്യ – ഡികെ ശിവകുമാർ, ഒത്തുതീർപ്പ് നിർദ്ദേശങ്ങൾ ഇങ്ങനെ..

0
302

ദില്ലി: കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് വിരാമമായി. ആദ്യടേമിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാവുമ്പോൾ പിന്നീട് ഡികെ ശിവകുമാർ മുഖ്യമന്ത്രിയാവുമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയായ 2-3 ഫോർമുല നേതാക്കൾ അംഗീകരിച്ചെന്നാണ് സൂചന. അതേസമയം, ശിവകുമാർ മുന്നോട്ടുവെച്ച ആവശ്യങ്ങളും പുറത്തുവരുന്നുണ്ട്.

ഉപമുഖ്യമന്ത്രിയായി ഒരാൾ മാത്രമായിരിക്കണം. നേരത്തെ, മൂന്ന് ഉപമുഖ്യമന്ത്രിമാർ ഉണ്ടായിരിക്കുമെന്നാണ് പുറത്തുവന്നിരുന്നത്. കൂടാതെ ആഭ്യന്തരം, മൈനിംഗ്, നഗര വികസനം, പൊതുമരാമത്ത് വകുപ്പുകൾ ഡികെക്ക് നൽകണമെന്നും  ശിവകുമാർ ആവശ്യപ്പെടുന്നു. അതേസമയം, പാർട്ടിക്ക് വേണ്ടി നടത്തിയ കഠിനാധ്വാനം വെറുതെയാകില്ലെന്ന് ശിവകുമാറിന് സോണിയ ഗാന്ധി ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ തീരുമാനിച്ച വിവരം ബെംഗളൂരുവിൽ പ്രഖ്യാപിക്കും.

കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയുമാകുമെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തീരുമാനം പ്രഖ്യാപിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ചയാണ് സത്യപ്രതിജ്ഞ. ഇന്ന് വൈകിട്ട് 7 മണിക്ക് നിയമസഭാ കക്ഷിയോ​ഗം വിളിച്ചിട്ടുണ്ട്. എല്ലാ എംഎൽഎമാരോടും യോ​ഗത്തിനെത്താൻ ഡി കെ ശിവകുമാർ നിർദ്ദേശിച്ചിട്ടുണ്ട് ഏറെ നീണ്ട പ്രതിസന്ധിക്കൊടുവിലാണ് ഇപ്പോൾ തീരുമാനമായിരിക്കുന്നത്. ഇന്ന് ഉച്ചക്ക് ശേഷം സത്യപ്രതിജ്ഞ‌ നടത്താനുള്ള സിദ്ധരാമയ്യയുടെ നീക്കം ഡി കെ ശിവകുമാറിന്‍റെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് പാളിയത്. ടേം വ്യവസ്ഥ പരസ്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട ശിവകുമാര്‍, താൻ മന്ത്രി സഭയിലുണ്ടാകില്ലെന്ന് വരെ നിലപാടെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here