പ്രതിവാരം 65 ദശലക്ഷം കേസുകൾ വരെയുണ്ടാകും; ചൈനയ്‌ക്ക് ഭീഷണിയായി കൊറോണയുടെ XBB വകഭേദം; പുതിയ തരംഗം ജൂണിലെന്ന് മുന്നറിയിപ്പ്

0
180

ബെയ്ജിങ്: ചൈനയിൽ കൊറോണ വൈറസ് വീണ്ടും വലിയ തോതിൽ വ്യാപിക്കാൻ പോകുന്നുവെന്ന് മുന്നറിയിപ്പ്. മുതിർന്ന ആരോഗ്യ ഉപദേഷ്ടാവിനെ ഉദ്ധരിച്ച് ബ്ലൂംബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊറോണ മഹാമാരിയുടെ പുതിയ തരംഗം ജൂൺ അവസാനത്തോടെ സൃഷ്ടിക്കപ്പെടുമെന്നാണ് സൂചന. ഇത് രാജ്യത്തെ പിടിച്ചുലയ്‌ക്കുമെന്നും പ്രതിവാരം 65 ദശലക്ഷം കേസുകൾ വരെ റിപ്പോർട്ട് ചെയ്‌തേക്കാവുന്ന സ്ഥിതി സംജാതമാകുമെന്നുമാണ് റിപ്പോർട്ട്.

കഴിഞ്ഞ ഏപ്രിൽ മുതൽ ചൈനയിൽ ഒമിക്രോൺ വകഭേദമായ എക്‌സ്ബിബി മൂലം നിരവധി പേർ രോഗബാധിതരായിരുന്നു. ഇതുമൂലം മെയ് അവസാനത്തോടെ രാജ്യത്ത് 40 ദശലക്ഷം കേസുകൾ വരെ റിപ്പോർട്ട് ചെയ്‌തേക്കുമെന്നാണ് വിലയിരുത്തൽ. ജൂൺ അവസാനമാകുമ്പോഴേക്കും ഇത് 65 ദശലക്ഷം എന്ന നിലയിലെത്തുമെന്നുമാണ് മുന്നറിയിപ്പ്.

സീറോ-കൊവിഡ് നയം ഏർപ്പെടുത്തിയ ചൈന 2022 ഡിസംബറിൽ അത് റദ്ദാക്കിയതിന് ശേഷം രാജ്യം സാക്ഷ്യം വഹിക്കാൻ പോകുന്ന ഏറ്റവും വലിയ വൈറസ് വ്യാപനമാകുമിതെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതേസമയം പുതിയ വകഭേദമായ എക്‌സ്ബിബിയെ പ്രതിരോധിക്കാൻ കെൽപ്പുള്ള പുതിയ വാക്‌സിനുകൾ സൃഷ്ടിക്കുന്നതിന്റെ പണിപ്പുരയിലാണ് ചൈന. കൊറോണ വൈറസ് ഇനിമുതൽ ആഗോള അടിയന്തിരാവസ്ഥയല്ലെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച് ഏതാനും ആഴ്ചകൾ പിന്നിടുമ്പോഴാണ് ചൈനയിൽ വീണ്ടുമൊരു തരംഗത്തിനുള്ള സാധ്യതകൾ ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here