ദുബായ് ഡ്രൈവിംഗ് ലൈസൻസ് ഇനി എളുപ്പത്തിൽ സ്വന്തമാക്കാം,​ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ,​ പ്രവാസികൾക്ക് ഗോൾഡൻ ചാൻസ് പദ്ധതി അവതരിപ്പിച്ചു

0
154

ദുബായ്: ദുബായ് ഡ്രൈവിംഗ് ലൈസൻസ് എളുപ്പത്തിൽ നേടാൻ സുവർണാവസരം ഒരുക്കി അധികൃതർ,​ ക്ലാസുകൾ അറ്റൻഡ് ചെയ്യാതെയും തിയറി,​ റോഡ് ടെസ്റ്റുകൾക്ക് ഒരുമിച്ച് ഹാജരായുമാണ് ഡ്രൈവിംഗ് ലൈസൻസ് നേടാൻ അവസരമൊരുങ്ങുന്നത്.

ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിട്ടി അവതരിപ്പിച്ചിരിക്കുന്ന ഗോൾഡൻ ചാൻസ് പദ്ധതിയാണ് പ്രവാസികൾക്ക് സുവർണാവസരമൊരുക്കുന്നത്. ഒരുതവണ മാത്രമാണ് ഗോൾഡൻ ചാൻസ് ഉപയോഗപ്പെടുത്താൻ സാധിക്കുന്നത്. എല്ലാ രാജ്യക്കാർക്കും ഇത് ഉപയോഗപ്പെടുത്താം. ഗോൾഡൻ ചാൻസ് പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് തങ്ങളുടെ രാജ്യത്തെ സാധുതയുള്ള ഡ്രൈവിംഗ് ലൈസൻസ് ഉണ്ടായിരിക്കണം. ഇതിന് പുറമെ ദുബായ ്റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി നടത്തുന്ന തിയറി,​ റോഡ് പരീക്ഷകൾ പാസാകുകയും വേണം.

എന്നാൽ പതിവിൽ നിന്ന് വിപരീതമായി ഒറ്റത്തവണയായി ഈ രണ്ട് ടെസ്റ്റുകൾക്കും ഹാജരാകാൻ സാധിക്കുമെന്നതാണ് പ്രത്യേകത. ടെസ്റ്റിന് മുമ്പുള്ള ക്ലാസുകൾ ആവശ്യമില്ല എന്നതും മറ്റൊരു സവിശേഷതയാണ്. പദ്ധതി ഏപ്രിൽ ഒന്നുമുതൽ തന്നെ പ്രാബല്യത്തിലുണ്ടെന്നാണ് റിപ്പോർട്ടുകളെങ്കിലും കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിട്ടി സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ആർ.ടി.ഐ വെബ്സൈറ്റിലൂടെ അപേക്ഷ നൽകേണ്ട രീതിയും ഇതിൽ വിശദീകരിച്ചിട്ടുണ്ട്.

ഒരുതവണ ഈ പദ്ധതിയിൽ പങ്കെടുത്ത് പരാജയപ്പെട്ടാൽ പിന്നീട് സാധാരണ നിലയിലുള്ള ഡ്രൈവിംഗ് ക്ലാസിൽ ചേർന്ന് പഴയതു പോലുള്ള നടപടികളെല്ലാം പൂർത്തിയാക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here