ഓട്ടോയില്‍ കടത്തിയ 56 ഗ്രാം എം.ഡി.എം.എയുമായി കുഞ്ചത്തൂര്‍ സ്വദേശി അറസ്റ്റില്‍

0
259

മഞ്ചേശ്വരം: ഓട്ടോയില്‍ കടത്തുകയായിരുന്ന 58 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കുഞ്ചത്തൂര്‍ സ്വദേശിയെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചത്തൂര്‍ കെ.ജെ.എം. റോഡിലെ അഹമദ് സുഹൈല്‍ (37) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം എസ്.ഐ. എന്‍. അന്‍സാറും സംഘവും കുഞ്ചത്തൂരില്‍ വെച്ചാണ് വാഹന പരിശോധനക്കിടെ എം.ഡി.എം.എ കടത്ത് പിടിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്.ഐ നിഖില്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ് കുമാര്‍, ഡ്രൈവര്‍ സി.പി.ഒ മുഹമ്മദ് ആരിഫ് എന്നിവരും പരിശോധക സംഘത്തിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here