പൊന്നിന് പൊന്നുംവില; പവന് 760 കൂടി 45,000 രൂപയായി, ഇതുവരെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്ക്

0
217

കൊച്ചി: സ്വര്‍ണവിലയില്‍ ഇന്നും വന്‍ കുതിച്ചുചാട്ടം. പവന് ഒറ്റയടിക്ക് 760 രൂപ കൂടി 45,000 രൂപയായി. ഗ്രാമിന് 95 രൂപ കൂടി 5625 രൂപയായി. ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയിരുന്നു. പവന് 44,240 രൂപക്കാണ് ഇന്നലെ വിപണനം നടന്നത്. 5530 രൂപയായിരുന്നു ഗ്രാമിന്. ഇതായിരുന്നു നിലവിലെ റെക്കോഡ് വില.

മാര്‍ച്ച് ഒമ്പതിന് 40,720 രൂപയായിരുന്ന സ്വര്‍ണത്തിന് 25 ദിവസം കൊണ്ടാണ് 4,280 രൂപ വര്‍ധിച്ചത്. ഏപ്രില്‍ ഒന്നിന് 44,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാം തീയതി ഈ വിലയില്‍ മാറ്റമുണ്ടായിരുന്നില്ല. തുടര്‍ന്ന് തിങ്കളാഴ്ച പവന്‍ വില 240 രൂപ കുറഞ്ഞ് 43,760 രൂപയിലെത്തി. ഗ്രാമിന് 30 താഴ്ന്ന് 5,470 രൂപയായിരുന്നു വില.

അന്താരാഷ്ട്ര വില ട്രോയ് ഔണ്‍സിന് ഇന്ന് 2021 ഡോളറിലെത്തിയിരുന്നു. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 60 ലക്ഷം രൂപ കടന്നു. അമേരിക്കയും ചില യൂറോപ്യന്‍ രാജ്യങ്ങളും മുമ്പെങ്ങുമില്ലാത്ത സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന വാര്‍ത്തകളാണ് സ്വര്‍ണ വില വര്‍ധനവിന് വഴിയൊരുക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here