വിവാഹം കഴിഞ്ഞിട്ട് വെറും ഒരാഴ്ച; ഭർത്താവ് ജോലിക്ക് പോയപ്പോള്‍ ആഭരണവും പണവുമെടുത്ത് കാമുകനൊപ്പം ഒളിച്ചോടി നവവധു

0
302

ലഖ്നൗ: വിവാഹം കഴിഞ്ഞ് ഒരാഴ്ച തികയും മുമ്പേ ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി യുവതി. ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് സമീപ ​ഗ്രാമത്തിലെ യുവാവുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇരുവരും സന്തോഷത്തോടെയാണ് ജീവിതം തുടങ്ങിയത്. മധുവിധു ദിവസങ്ങൾ കഴിഞ്ഞപ്പോൾ യുവാവ് ജോലിക്ക് പോയി തുടങ്ങി. ഈ തക്കം നോക്കി, യുവതി വെള്ളിയാഴ്ച ഭർത്താവ് ജോലിക്ക് പോയ സമയം നോക്കി കാമുകനൊപ്പം ഒളിച്ചോടി.

യുവാവ് ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ വീട്ടിൽ ഭാര്യയെ കണ്ടില്ല. തുടർന്ന് ഭാര്യയുടെ അമ്മയെയും അച്ഛനെയും ബന്ധപ്പെട്ടു. സ്വന്തം വീട്ടിലും ഭാര്യ എത്തിയിട്ടില്ലെന്ന് അറിഞ്ഞതോടെ ഇയാൾ പരിഭ്രാന്തനായി. ഏറെ വൈകിയും കണ്ടെത്താനാകാത്തതോടെ പരാതിയുമായി പൊലീസിനെ സമീപിച്ചു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവതി കാമുകനുമായി ഒളിച്ചോടിയതാണെന്ന് വ്യക്തമായത്.

വിവാഹ ആഭരണങ്ങളും പണവുമായിട്ടാണ് യുവതി ഒളിച്ചോടിതയാത്. ഗ്രാമത്തിലെ മറ്റൊരു യുവാവുമായി ഭാര്യക്ക് ബന്ധമുണ്ടായിരുന്നുവെന്ന് പിന്നീടാണ് യുവാവ് മനസ്സിലാക്കിയത്. ഇയാൾ യുവതിക്കും കാമുകനുമെതിരെ പരാതി നൽകി. ഒളിവിൽ പോയ ദമ്പതികൾക്കെതിരെ കേസെടുത്തു.

കഴിഞ്ഞ ദിവസം ബെം​ഗളൂരുവിലെ കനത്ത ട്രാഫിക്കിൽ കാർ കുടുങ്ങിയപ്പോൾ നവവരന്‍ ഇറങ്ങിയോടിയത് വാര്‍ത്തയായിരുന്നു. പിന്നാലെ വധുവും ഓടിയെങ്കിലും വരനെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസിനെ സമീപിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. വിവാഹത്തിന്റെ പിറ്റേന്ന് ഇരുവരും കാറിൽ വരുകയായിരുന്നു. ദമ്പതികൾ പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ മഹാദേവപുരയിൽ വെച്ച് കാർ ട്രാഫിക്കിൽ കുടുങ്ങി. ഈസമയം, നടുറോഡിൽ വെച്ച് കാറിന്റെ ഡോർ തുറന്ന് വരൻ ഓടി.

വിവാഹത്തിന് തൊട്ടുപിന്നാലെ, വരന്റെ മുൻ കാമുകി തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയാണെന്ന് ഭർത്താവ് തന്നോട് പറഞ്ഞതായി ഭാര്യ പറഞ്ഞു. താനും കുടുംബവും അവനോടൊപ്പം നിൽക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. വിവാഹത്തിന് മുമ്പ് തന്നെ തന്റെ ബന്ധത്തെ കുറിച്ച് ഇയാൾ യുവതിയെ അറിയിക്കുകയും യുവതിയെ ഉപേക്ഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. ഇവരുടെ സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ചെയ്യുമെന്ന് മുൻ കാമുകി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ്ടായ മാനസിക പ്രയാസത്തിലാണ് ഭർത്താവ് ഒളിച്ചോടിയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here