ആ പരിപ്പ് ഇനി സംസ്ഥാനത്ത് വേവില്ലെന്ന് തിരിച്ചറിഞ്ഞ് സിപിഎം: കൊല്ലത്തെ ഈ വാർഡിലെ തോൽവിയിൽ ഞെട്ടിത്തരിച്ച് നേതാക്കൾ

0
201

കൊല്ലം: ജില്ലയിൽ മൂന്ന് തദ്ദേശ വാർഡുകളിൽ നടന്ന ഉപതിര‌ഞ്ഞെടുപ്പിൽ രണ്ടെണ്ണം എൽ.ഡി.എഫ് നിലനിറുത്തി. അതേസമയം കൊല്ലം കോർപ്പറേഷനിലെ മീനത്തുചേരി ഡിവിഷനിൽ എൽ.ഡി.എഫ് ദയനീയമായി പരാജയപ്പെട്ടു. കഴിഞ്ഞ തവണ 7 വോട്ടിന് വിജയിച്ച മീനത്തുചേരി ഇത്തവണ 634 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് പിടിച്ചെടുത്തു. മീനത്തുചേരിയിൽ യു.ഡി.എഫിന്റെ ദീപു ഗംഗാധരനാണ് (ആർഎസ്.പി) വിജയിച്ചത്. എൽ.ഡി.എഫിന്റെ സന്ധ്യാ നീലകണ്ഠന് 1465 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി പി.എസ്.പ്രീതിക്ക് 47 വോട്ടും ലഭിച്ചു.

സി.പി.എം കൗൺസിലറായിരുന്ന രാജു നീലകണ്ഠൻ മരണപ്പെട്ടതിനെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി സന്ധ്യ നീലകണ്ഠൻ രാജു നീലകണ്ഠന്റെ ഭാര്യയാണ്. സഹതാപതരംഗം അടക്കം, എൽ.ഡി.എഫ് ഇവിടെ വലിയ വിജയപ്രതീക്ഷയിലായിരുന്നു. പക്ഷെ വൻതോൽവി നേതൃത്വത്തെ ഞെട്ടിച്ചു. ബി.ജെ.പി വോട്ട് ചോർന്നതാണ് യു.ഡി.എഫ് വിജയത്തിന്റെ കാരണമെന്നാണ് സി.പി.എം നേതാക്കളുടെ വിശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here