സ്വർണക്കടത്ത് വർധിച്ചു; രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്തുസ്വർണം പിടിക്കുന്നതു കേരളത്തിൽ

0
127

ന്യൂഡൽഹി ∙ രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്തുസ്വർണം പിടിക്കുന്നതു കേരളത്തിൽനിന്നാണെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. പിടികൂടിയ കള്ളക്കടത്തുസ്വർണത്തിന്റെ അളവിൽ മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം 47% വർധനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

2021ൽ രാജ്യത്തു 2,154.58 കിലോഗ്രാം സ്വർണമാണു പിടിച്ചതെങ്കിൽ കഴിഞ്ഞ വർഷം അത് 2,383.38 കിലോഗ്രാമായി. ഈ വർഷം ആദ്യ 2 മാസം തന്നെ 916.37 കിലോഗ്രാം സ്വർണം പിടികൂടി. കേരളത്തിൽ മാത്രം കഴിഞ്ഞ വർഷം 755.81 കിലോഗ്രാം സ്വർണം പിടികൂടി. തൊട്ടുമുൻപത്തെ വർഷം ഇത് 586.95 കിലോഗ്രാം ആയിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് രാജ്യത്ത് 2021ൽ 2,445 കേസുകളാണു റജിസ്റ്റർ ചെയ്തത്; കഴിഞ്ഞവർഷം ഇത് 3,982 ആയി. കേരളത്തിൽ മാത്രം കഴിഞ്ഞ വർഷം 1,035 കേസുകളുണ്ടായി. കഴിഞ്ഞ 3 വർഷത്തിനിടെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 3 സ്വർണക്കടത്തുകേസുകളിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

പിടിച്ചെടുത്ത സ്വർണത്തിന്റെ അളവിൽ കേരളം കഴിഞ്ഞാൽ മഹാരാഷ്ട്ര (535.65 കിലോഗ്രാം), തമിഴ്നാട് (519 കിലോഗ്രാം) എന്നീ സംസ്ഥാനങ്ങളാണ്.ചൈന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും സ്വർണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here