ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ ജീവന്‍ നിലച്ചു,ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാന്‍ പ്രവാസലോകത്ത്‌ എത്തിയ ചെറുപ്പക്കാരന്‍; ഹൃദയം മുറിക്കുന്ന കുറിപ്പുമായി അഷ്റഫ് താമരശ്ശേരി

0
272

മരണം അങ്ങനെയാണ്…ഏതുനേരത്താണ്, എവിടെ വച്ചാണ് എന്നൊന്നും പറയാന്‍ സാധിക്കില്ല.പ്രവാസികളെ സംബന്ധിച്ചിടത്തോളം ജനിച്ച നാടു പോലും കാണാതെ പ്രിയപ്പെട്ടവരെ കാണാതെ വിട പറയാനായിരിക്കും വിധി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജീവന്‍ നിലച്ചുപോയ കോട്ടയംകാരനായ പ്രവാസിയുടെ കഥ ആരുടെയും ഉള്ളുലയ്ക്കും. പതിവ് പോലെ ജോലിക്ക് പോയ ഇദ്ദേഹം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി താമസ സ്ഥലത്തേക്ക് വന്നതായിരുന്നു. ഇടവേള സമയവും കഴിഞ്ഞ് കാണാതായപ്പോള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സാമൂഹിക പ്രവര്‍ത്തകനായ അഷ്റഫ് താമരശ്ശേരിയുടെതാണ് ഈ ഹൃദയം നുറുങ്ങുന്ന കുറിപ്പ്.

അഷ്റഫ് താമരശ്ശേരിയുടെ കുറിപ്പ്

ഇന്നലെ മരണപ്പെട്ടവരില്‍ ഒരു ചെറുപ്പക്കാരന്‍ ഉണ്ടായിരുന്നു. കോട്ടയം ജില്ലക്കാരനായ ഒരു പ്രവാസി. പതിവ് പോലെ ജോലിക്ക് പോയ ഇദ്ദേഹം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി താമസ സ്ഥലത്തേക്ക് വന്നതായിരുന്നു. ഉച്ചക്കുള്ള ഇടവേള സമയവും കഴിഞ്ഞ് ഇദ്ദേഹത്തെ കാണാത്തതിനെ തുടര്‍ന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ എടുക്കുന്നുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ താമസ സ്ഥലത്ത് ചെന്നപ്പോള്‍ ഈ യുവാവ് മരിച്ച് കിടക്കുന്നതാണ് കണ്ടത്. ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അവസാന ശ്വാസവും നിന്നുപോവുകയായിരുന്നു. ഭക്ഷണം വാരിക്കഴിച്ച കയ്യുമായി അന്ത്യയാത്ര. ജീവിതത്തിന്‍റെ രണ്ടറ്റം മുട്ടിക്കാന്‍ പ്രവാസലോകത്ത്‌ എത്തിയ ചെറുപ്പക്കാരന്‍. തന്‍റെയും കുടുംബത്തിന്‍റെയും അന്നം തേടി കടല്‍ കടന്ന പ്രവാസിയുടെ ജീവിതം ഭക്ഷണത്തിന് മുന്നില്‍ വെച്ച് അവസാനിക്കുന്നു.

ജോലിയില്‍ വ്യാപൃതനായിരിക്കെ വിശന്നപ്പോള്‍ ഓടിച്ചെന്ന് ഭക്ഷണം വാരിക്കഴിക്കുമ്പോള്‍ ഈ സഹോദരന്‍ അറിഞ്ഞിട്ടുണ്ടാകില്ല ഇത് തന്‍റെ അവസാനത്തെ അന്നമാണെന്ന്. ഏറെ സങ്കടകരമായ അവസ്ഥ. കുടുംബവും പ്രിയപ്പെട്ടവരും എങ്ങിനെ സഹിക്കുമെന്നറിയില്ല. വേദനാജനകമായ അവസ്ഥ. പ്രിയപ്പെട്ട സഹോദരന്‍റെ കുടുംബത്തിനും കൂട്ടുകാര്‍ക്കും ജോലി ചെയ്യുന്ന സ്ഥാപനത്തിലുല്ലവര്‍ക്കും ക്ഷമയും സഹനവും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ..

LEAVE A REPLY

Please enter your comment!
Please enter your name here