പൃഥ്വിരാജ് സിനിമയുടെ നഷ്ടം പത്തുവര്‍ഷമായിട്ടും തീര്‍ന്നില്ല; നിര്‍മ്മാതാവ് സാബു ചെറിയാന്‍

0
283

കൊച്ചി: മലയാളത്തില്‍ അറിയപ്പെടുന്ന നിര്‍മ്മാതാവാണ് സാബു ചെറിയാന്‍. ആനന്ദഭൈരവി എന്ന ഇദ്ദേഹത്തിന്‍റെ ബാനറിന് കീഴില്‍ ഒരു കൂട്ടം മികച്ച ചിത്രങ്ങള്‍ ഇദ്ദേഹം നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ ത്രില്ലര്‍ എന്ന ചിത്രത്തിന് ശേഷം ഇദ്ദേഹത്തിന്‍റെ ബാനര്‍ നിര്‍മ്മാണ രംഗത്ത് കണ്ടിട്ടില്ല. പോപ്പ്ഡോം എന്ന ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇതിന്‍റെ കാര്യം വിവരിക്കുകയാണ് സാബു ചെറിയാന്‍.

ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് 10,009 പുരുഷന്മാർക്കൊപ്പം; സെ ക്സിൽ പുരുഷനെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് എന്തെന്ന് വെളിപ്പെടുത്തി യുവതി

“എന്‍റെ ത്രില്ലര്‍ എന്ന പൃഥ്വിരാജിനെ വച്ച് ചെയ്ത സിനിമ വലിയ നഷ്ടമായിരുന്നു. ഇപ്പോഴും അതിന്‍റെ ഫിനാഴ്സറിന് ഞാന്‍ പൈസ കൊടുക്കാനുണ്ട്. പത്തുവര്‍ഷത്തോളം കഴിഞ്ഞു. ഇനിക്ക് അത് തീര്‍ക്കാന്‍ പറ്റിയിട്ടില്ല. ആ കടം തീര്‍ക്കാതെ ഇനിക്ക് അടുത്ത പടത്തിലേക്ക് പോകാന്‍ താല്‍പ്പര്യമില്ല. കാരണം ഒരിക്കലും അത് ശരിയായ നടപടിയല്ല. അതിന്‍റെ ബാധ്യതകള്‍ തീര്‍ത്തിട്ട് വേണം അടുത്ത പടത്തിലേക്ക് കടക്കാന്‍ എന്നതാണ് എന്‍റെ ആഗ്രഹം. അതാണ് അതിന്‍റെ ശരി.

ഇനി ഒരേസമയം 100 ഇമേജ് വരെ ഷെയർ ചെയ്യാം ; അപ്ഡേറ്റുമായി വാട്ട്സാപ്പ്

പലരും അല്ലാതെ ഒരു പടത്തിന്‍റെ കടം ഉണ്ടാകുമ്പോള്‍ മറ്റൊരു പടം ചെയ്യുന്നുണ്ട്. അത് എനിക്ക് മാനസികമായി ശരിയാകില്ല. പിന്നെ ഇപ്പോഴത്തെ വലിയ നടന്മാരോട് ചെന്ന് ചോദിച്ചാല്‍ ഡേറ്റ് കിട്ടുമായിരിക്കും. പക്ഷെ അവരുടെ റൈറ്റ് കൊടുത്ത് വലിയ പടം ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയില്‍ അല്ല ഞാന്‍” – സാബു ചെറിയാന്‍ പറയുന്നു.

ഇപ്പോഴത്തെ താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച ചോദ്യത്തിനും സാബു ചെറിയാന്‍ പ്രതികരിച്ചു. ഈ കാര്യത്തില്‍ താരങ്ങളെ കുറ്റം പറയാന്‍ സാധിക്കില്ല. അവര്‍ക്ക് എത്രകാലം നന്നായി ലഭിക്കുമെന്ന് പറയാന്‍ പറ്റില്ല. അതിനാല്‍ കാറ്റുള്ളപ്പോള്‍ തൂറ്റുക എന്ന നയമാണ് അവര്‍ക്ക്. എന്നെ സംബന്ധിച്ച് ചോദിച്ചാല്‍ ഞാന്‍ ആര്‍ടിസ്റ്റ് ആണെങ്കില്‍ ഒരു നിര്‍മ്മാതാവ് എനിക്ക് 10 ലക്ഷം തരാന്‍ തയ്യാറാണെങ്കില്‍ ഞാന്‍ എന്തിന് വേണ്ടെന്ന് പറയണം. എനിക്ക് ഒരു ലക്ഷം തന്നാല്‍ മതിയെന്ന് ഒരു ആര്‍ടിസ്റ്റും പറയില്ല.

ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് 10,009 പുരുഷന്മാർക്കൊപ്പം; സെ ക്സിൽ പുരുഷനെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് എന്തെന്ന് വെളിപ്പെടുത്തി യുവതി

പക്ഷെ കൂടുതൽ പ്രതിഫലം ചോദിക്കുന്ന താരങ്ങളെ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം നിർമ്മാതാവിനുണ്ട്. ഒരാള്‍ പത്ത് കോടിയാണ് ചോദിക്കുന്നെങ്കില്‍ ആ പടം വേണ്ട വേറെ പടം ചെയ്യാം എന്ന് നിര്‍മ്മാതാവ് തീരുമാനിക്കണം. അല്ലെങ്കില്‍ പടം ചെയ്യാതിരിക്കാം. അത് വേണ്ട എന്ന് വെയ്ക്കാനുള്ള വിവേകം നിര്‍മ്മാതാവിന് കഴിയണം. ആര്‍ടിസ്റ്റിന്‍റെ കയ്യിലാണ് ഇന്ത്യന്‍ സിനിമ. അതിന് അതിന്‍റെതായ കുഴപ്പങ്ങളുണ്ടെന്നും സാബു പറയുന്നു.

1999ല്‍ മുരളീകൃഷ്ണയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചന്ദാമാമ എന്ന ചിത്രം നിര്‍മ്മിച്ചാണ് സാബു ചെറിയാന്‍ സംവിധാന രംഗത്തേക്ക് എത്തിയത്. മലയാളത്തിലെ വലിയ യൂത്ത് ഹിറ്റുകളില്‍ ഒന്നായ ഫോര്‍ ദ പീപ്പില്‍, അതിന്‍റെ രണ്ടാം ഭാഗമായ ബൈ ദ പീപ്പിള്‍ എന്നിവ ഇദ്ദേഹമാണ് നിര്‍മ്മിച്ചത്. അതിന് പുറമേ ഡ്രീംസ്, ഫിംഗര്‍ പ്രിന്‍റ് എന്നീ ചിത്രങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്. ത്രില്ലര്‍ എന്ന ചിത്രം ബി. ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here