അനധികൃത സ്വത്ത്,ഗുണ്ടാബന്ധം:21ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു,14 പൊലീസുകാർക്കെതിരെ നടപടിയെടുത്തു- മുഖ്യമന്ത്രി

0
138

തിരുവനന്തപുരം: ഗുണ്ടാബന്ധമുള്ള 14 പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെന്ന് നിയമസഭയിൽ മുഖ്യമന്ത്രി രേഖാമൂലം മറുപടി നൽകി. 23 ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. മൂന്ന് പേർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ഗുണ്ടാ മാഫിയ ബന്ധവും അനധികൃത സ്വത്ത് സമ്പാദനത്തിന്റെയും പേരിലാണ് അന്വേഷണം.

സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയതിനു ശേഷം മാത്രമേ ഭൂമി ഏറ്റെടുക്കൽ ഉണ്ടാകൂവെന്നും ഇതിനായി സാമൂഹ്യ അപകട പഠനവും പബ്ലിക് ഹിയറിങ്ങും നടത്തുമെന്നും അദ്ദേഹം അറിയിച്ചു. നിയമ സഭയിലെ ചോദ്യോത്തര വേളയിലാണ് മുഖ്യ മന്ത്രിയുടെ പ്രതികരണം.

അതേസമയം, ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് കേന്ദ്രബജറ്റ് അവതരിപ്പിക്കും. ലോക് സഭാ തെരെഞ്ഞെടുപ്പ് അടുത്ത വർഷം നടക്കാനിരിക്കെ മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് ആണിത്. 9 സംസ്ഥാനങ്ങളിൽ നിയമസഭാ തെരെഞ്ഞെടുപ്പ് ഈ വര്ഷം നടക്കാനിരിക്കെയാണ് ബജറ്റ് എത്തുന്നത് . ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കുകയും ചെയ്യണം ,അതേസമയം, പദ്ധതികൾ നടത്തി എടുക്കാൻ മതിയായ പണവുമില്ല എന്നതാണ് അവസ്ഥ . ധന സമാഹരണത്തിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കുക എന്ന പതിവ് രീതി തന്നെ തുടരുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here