ശ്രദ്ധിക്കൂ, ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കിൽ ശരീരത്തിൽ സംഭവിക്കുന്നത്…

0
511

ആരോ​ഗ്യമുള്ള ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ടതാണ് നല്ല ഉറക്കം ലഭിക്കുക എന്നത്. ദിവസവും രാത്രി 7-8 മണിക്കൂർ ഉറങ്ങുന്നത് പല ആരോഗ്യപ്രശ്നങ്ങളെയും അകറ്റി നിർത്തുന്നിത് സഹായിക്കും. പ്രത്യേകിച്ച് ക്യാൻസർ, പ്രമേഹം, വിട്ടുമാറാത്ത വൃക്കരോഗം, കരൾ രോഗം, വിഷാദം, ഡിമെൻഷ്യ, പാർക്കിൻസൺസ് രോഗം, സന്ധിവാതം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ.

നല്ല ഉറക്കം മാനസികാവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുകയും പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും ചെയ്യും. നല്ല രീതിയിലുള്ള ഉറക്കം ലഭിക്കാത്തത് വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. രാത്രി വെെകി ഉറങ്ങുക, അമിതമായ അത്താഴം കഴിക്കുക, മണിക്കൂറുകളോളം ഫോൺ ഉപയോ​ഗിക്കുക, ഉദാസീനമായ ജീവിതശൈലി നയിക്കുക എന്നിവയെല്ലാം ഉറക്കത്തിന്റെ ഗുണനിലവാരം കുറയുന്നതിന് കാരണമാകുന്നു.

‘ നിങ്ങൾ ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് എഴുന്നേറ്റാൽ നിങ്ങൾക്ക് വീണ്ടും ഉറങ്ങാൻ കഴിയുമെങ്കിൽ ഇതിനർത്ഥം നിങ്ങൾക്ക് ഉറക്കക്കുറവ് ഉണ്ടെന്നാണ്…’ – മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റലിലെ ന്യൂറോളജി, സ്ട്രോക്ക് & ന്യൂറോക്രിട്ടിക്കൽ കെയർ റീജിയണൽ ഡയറക്ടർ ഡോ. ഷിരിഷ് എം ഹസ്തക് പറയുന്നു.

‘ നിരവധി ആളുകൾക്ക് അവരുടെ ദിവസം മുന്നോട്ട് കൊണ്ടുപോകുന്നതിന് ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് ഒന്നിലധികം കപ്പ് ചായയും കാപ്പിയും ആവശ്യമാണെന്ന് കണക്കിലെടുക്കുമ്പോൾ നമ്മിൽ പലരും സ്ഥിരമായി ഉറക്കക്കുറവുള്ളവരായിരിക്കാൻ സാധ്യതയുണ്ട്. ഉച്ചയ്ക്ക് 12 മണി വരെ ചായ കുടിക്കാതെ നിങ്ങൾക്ക് പോകാൻ കഴിയുമെങ്കിൽ, നിങ്ങൾക്ക് ഉറക്കക്കുറവ് ഉണ്ടാകില്ലെന്നാണ് മനസിലാക്കേണ്ടത്… ‘ – ഡോ. ഷിരിഷ് എം ഹസ്തക് പറയുന്നു.

‘ എപ്പോഴും ക്ഷീണം ദേഷ്യം കൂടാതെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാതിരിക്കുന്നതും ഉറക്കക്കുറവിന്റെ മറ്റൊരു ലക്ഷണമാണ്…’ – ഡോ ഹസ്തക് പറഞ്ഞു. എല്ലാ ആളുകൾക്കും ഒരേ അളവിലുള്ള ഉറക്കം ആവശ്യമില്ലെന്ന് ഡോക്ടർ ഹസ്തക് പറയുന്നു. ചിലർക്ക് 4-5 മണിക്കൂർ ഉറക്കം ആവശ്യമാണ്, മറ്റുള്ളവർക്ക് 8 മണിക്കൂറോ അതിൽ കൂടുതലോ വേണ്ടിവരുമെന്നും അവർ പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here