വിശ്വസ്‍തനായ തൊഴിലാളിക്ക് മലയാളി മുതലാളി സമ്മാനിച്ചത് മെഴ്‌സിഡസ് ബെൻസ്!

0
173

ജീവനക്കാരന് മെഴ്‌സിഡസ് ബെൻസ് സമ്മാനമായി നൽകി കേരള ഐ. ടി കമ്പനി. കൊരട്ടി ഇൻഫോ പാർക്കിൽ നിന്നുള്ള ആഗോള ഐ. ടി സൊല്യൂഷൻ പ്രൊവൈഡറായ വെബ് ആൻഡ് ക്രാഫ്റ്റ്‌സ് (വാക് ), ആണ് അവരുടെ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മികച്ച ജീവനക്കാരന് മെഴ്‌സിഡസ് ബെൻസ് സമ്മാനമായി നൽകിയത്.

ഇടുക്കി ജില്ലയിലെ കട്ടപ്പന സ്വദേശിയും കമ്പനിയുടെ ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ ക്ലിന്റ് ആന്റണിക്കാണ് വാഹനം സമ്മാനമായി ലഭിച്ചത്. 2012ൽ വെബ് ആൻഡ് ക്രാഫ്റ്റ്‌സ് ആരംഭിച്ചത് മുതൽ കമ്പനിയുടെ വളർച്ചയിലും വിജയത്തിലും നിർണായക പങ്കുവഹിച്ചിരുന്ന ക്ലിൻറ് കമ്പനിയുടെ ആദ്യജീവനക്കാരനായിരുന്നു. നീണ്ട 10 വർഷത്തില്‍ അധികമായി വിശ്വസ്‍തതയോടെ പ്രവർത്തിച്ചുക്കൊണ്ടിരിക്കുന്ന ജീവനക്കാരനെയാണ് സമ്മാനം നൽകുവാനായി കമ്പനി തിരഞ്ഞെടുത്തത് . കൊരട്ടി ഇൻഫോപാർക്കിൽ നടന്ന ചടങ്ങിൽ വാഹനം കൈമാറി. ജീവനക്കാരുടെ കഠിനാധ്വാനത്തെയും പ്രതിബദ്ധതയെയും അംഗീകരിക്കുന്നത്തിന്റെ പ്രതിഫലനമായി ചടങ്ങ് മാറി.

Malayali IT company boss presents Mercedes Benz to employee

കഠിനാധ്വാനികളും അർപ്പണബോധമുള്ളവരുമായ ഒരു മികച്ച  ടീമാണ് തങ്ങളുടെ കമ്പനിയുടെ നട്ടെല്ല് എന്നും ക്ലിന്റ്  പ്രാരംഭകാലം മുതലേ തങ്ങളോടൊപ്പമുണ്ട് എന്നും അദ്ദേഹത്തിന്റെ  ഇത്രയും ദീർഘകാലം  നീണ്ടുനിന്ന  സേവനത്തിനും, വിശ്വസ്‍തതയ്ക്കും മെഴ്‌സിഡസ് ബെൻസ് സി ക്ലാസ് സമ്മാനമായി നൽകുന്നത്  ഇതിന്റെ ഭാഗമായാണ് എന്നും വെബ്  ആൻഡ്  ക്രാഫ്റ്റ്‌സ്  സിഇഒയും സ്ഥാപകനുമായ എബിൻ ജോസ് പറഞ്ഞു. ഇൻഫോപാർക്ക് സി. ഇ. ഒ സുശാന്ത് കുറുന്തിൽ, ഇൻഫോപാർക്ക് കേരള സ്ഥാപക സി. ഇ. ഒ -കെ ജി ഗിരീഷ് ബാബു, വെബ്  ആൻഡ് ക്രാഫ്റ്റ്‌സിന്റെ മെന്റർ ജോസഫ് മറ്റപ്പള്ളി, ബിസിനസ് കോച്ച് കോർപ്പറേറ്റ് ട്രെയിനർ ഷമീം റഫീഖ് തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.

2012ൽ നാല് പേരുമായി  ആരംഭിച്ച  വെബ്  ആൻഡ്  ക്രാഫ്റ്റിന്  നിലവിൽ  320ൽ അധികം ജീവനക്കാരുണ്ട്. ഏഷ്യ, മിഡിൽ ഈസ്റ്റ്, നോർത്ത്  ആൻഡ്  സൗത്ത്  അമേരിക്ക എന്നിവിടങ്ങളിലായി ലോകമെമ്പാടുമുള്ള 650ൽ അധികം ക്ലയന്റുകൾക്കായി കസ്റ്റം മെയ്ഡ് മൊബിലിറ്റി സൊല്യൂഷനുകൾ, ഇ-കൊമേഴ്‌സ് ഡെവലപ്‌മെന്റ്, വെബ്, മൊബൈൽ ആപ്ലിക്കേഷനുകൾ, ഡൈനാമിക് ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജികൾ എന്നിങ്ങനെയുള്ള വിവിധ സേവനങ്ങൾ കമ്പനി നൽകുന്നു.
ഹോസ്പിറ്റാലിറ്റി, വിദ്യാഭ്യാസം, ധനകാര്യം, റീട്ടെയിൽ, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളിൽ വെബ്  ആൻഡ്  ക്രാഫ്റ്റ്‌സ് സേവനങ്ങൾ  നൽകുന്നുണ്ട്. കൂടാതെ ഐകിയ പോലുള്ള ആഗോള ഫോർച്യൂൺ 500 കമ്പനികളുമായും കേരളത്തിൽ നിന്നുള്ള ആഗോള വ്യവസായ സ്ഥാപനങ്ങളായ ലുലു, ജോയ് ആലുക്കാസ്, ഫെഡറൽ ബാങ്ക്, ജിയോജിത്ത്,  സിന്തൈറ്റ്, കെഎസ്എഫ്ഇ,  തുടങ്ങിയവയ്ക്കും  വെബ് ആൻഡ്  ക്രാഫ്റ്റ്‌സ് സേവനങ്ങൾ നൽകി വരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here