‘സാർ, എന്റെ ബൂട്ടിൽ 20 കോടി വിലയുള്ള മയക്കുമരുന്ന് ഉണ്ട്’; സത്യസന്ധനായ കൊക്കെയ്ൻ ഡീലറെ കണ്ട് അമ്പരന്ന് പൊലീസ്

0
174

ലണ്ടൻ: പ്രതികളെ പിടിച്ചാലും അവരുടെ വായിൽ നിന്ന് സത്യം വീണുകിട്ടാനായി പൊലീസുകാർ പഠിച്ച പണി പതിനെട്ടും നോക്കാറുണ്ട്. എന്നാൽ പലപ്പോഴും അതിൽ പരാജയപ്പെടുകയാണ് ചെയ്യാറ്. മയക്കുമരുന്ന് കടത്തു കേസാണെങ്കിൽ പ്രതികള്‍ ലഹരിയുടെ ഉറവിടത്തെ കുറിച്ചോ അതിലെ കണ്ണികളെ കുറിച്ചോ പറയാറില്ല. എത്ര ചോദ്യം ചെയ്താലും പ്രതികൾ സത്യം പറയാറില്ല. എന്നാൽ വെറും ഒരു ചോദ്യം കൊണ്ടുമാത്രം സത്യം മുഴുവൻ തുറന്ന് പറഞ്ഞ മയക്കുമരുന്ന് ഡീലറെ കണ്ട് ഞെട്ടിയിരിക്കുകയാണ് ബ്രിട്ടീഷ് പൊലീസ്.

ഇൻഷുറൻസില്ലാത്തതിനാലാണ് പൊലീസ് കൊക്കയ്ൻ ഡീലറുടെ കാർ തടഞ്ഞത്. 40 കാരനായ കീരൻ ഗ്രാന്റ് കാറിൽ നിന്ന് ഇറങ്ങിയപ്പോൾ ഞങ്ങൾ അറിയേണ്ട വല്ലതും കാറിലുണ്ടോ എന്ന് പൊലീസ് ചോദിച്ചു. പൊലീസിനെ ഞെട്ടിച്ചുകൊണ്ട് അയാൾ പറഞ്ഞു. ‘എന്റെ ബൂട്ടിൽ വലിയ അളവിൽ മയക്കുമരുന്നുണ്ട്’. പൊലീസ് ആദ്യം വിശ്വസിച്ചില്ലെങ്കിലും പരിശോധിച്ചപ്പോൾ അയാൾ പറയുന്നത് സത്യമായിരുന്നു. തുടർന്ന് കാറിലും പരിശോധന നടത്തി. ബൂട്ടിൽ നിന്നും കാറിൽ നിന്നുമായി ഏകദേശം 19 കിലോ ഗ്രാംമയക്കുമരുന്നാണ് കണ്ടെടുത്തത്.

പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 20 കോടി രൂപയിലധികം വരുമെന്നും പൊലീസ് പറയുന്നു. ഇതിന് പുറമെ വൻ മയക്കുമരുന്ന് റാക്കറ്റിന്റെ കണ്ണി കൂടിയായിരുന്നു പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ എട്ട് വർഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here