ഹയാ കാര്‍ഡിന്റ കാലാവധി നീട്ടി, 2024 ജനുവരി 24 വരെ സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാം

0
99

ഹയാ കാര്‍ഡിന്റെ കാലവധി നീട്ടിയതോടെ 2024 ജനുവരി വരെ സന്ദര്‍ശകര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസക്ക് വേണ്ടി പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല. ഹയാ കാര്‍ഡ് ഉപയോഗിച്ച് പാസ് മാത്രം നല്‍കി ഖ്ത്തറിലെത്താം.

കഴിഞ്ഞ വര്‍ഷം ഖത്തറില്‍ നടന്ന ഫിഫ ലോകകപ്പിനായി ടിക്കറ്റെടുത്ത ആളുകളെ ഹയാ കാര്‍ഡുപയോഗിച്ച് ഖത്തറിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയിരുന്നു. ലോക കപ്പിലെ മല്‍സരങ്ങള്‍ കാണുന്നവര്‍ക്കും, സംഘാടകര്‍ക്കുമാണ് ഹയാ കാര്‍ഡ് പ്രയോജനപ്പെടുത്തി വീണ്ടും ഖത്തര്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയത്.

ഹയാ കാര്‍ഡുകള്‍ കയ്യിലുളള ലോകകപ്പ് ആരാധര്‍ക്കും സംഘാടകര്‍ക്കും കുടുംബവുമായോ സുഹൃത്തുക്കളുമായോ രാജ്യത്തേക്ക് പ്രവേശിക്കാം മൂന്ന് പേരെ ഒപ്പം കൂട്ടാവുന്നതാണ്.മള്‍ട്ടിപ്പിള്‍ എന്‍ട്രിവിസ എന്ന നിലയില്‍ ഹയാ കാര്‍ഡുകള്‍ ഉപയോഗിച്ച് 2024 ജനുവരി 24 വരെ ഒന്നിലധികം തവണ ഖത്തര്‍ സന്ദര്‍ശിക്കാം. ഏറ്റവും കുറഞ്ഞത് മൂന്ന് മാസം വാലിഡിറ്റിയുടെ പാസ് പോര്‍ട്ട് കയ്യിലുണ്ടായിരിക്കണം. മാത്രമല്ല ഖത്തറിലെത്തി താമസിക്കുമ്പോള്‍ ആരോഹ്യ ഇന്‍ഷുറന്‍ലും, റൗണ്ട് അപ്പ് ടിക്കറ്റും കൈവശമുണ്ടായിരിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here