സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞു; യുവാവിന് 55,000 രൂപ പിഴ ചുമത്തി

0
180

ലണ്ടന്‍: പുകയില ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്ന് എല്ലാവർക്കും അറിയാം. മാരക കാൻസറുകൾ ഉൾപ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങളും ഇത് വിളിച്ചുവരുത്തുന്നുണ്ട്. പൊതു സ്ഥലത്ത് പുകവലിക്കുന്നതും മിക്ക രാജ്യങ്ങളിലും കുറ്റകരവുമാണ്. എന്നാൽ സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിഞ്ഞതിന് ഒരാൾക്ക് അധികൃതർ ഈടാക്കിയ പിഴ കേട്ടാൽ ഞെട്ടും. ആയിരവും രണ്ടായിരവുമല്ല, 55,000 രൂപയാണ് പിഴ ചുമത്തിയത്. ഇംഗ്ലണ്ടിലാണ് സംഭവം. ബ്രിട്ടീഷ് പൗരനാണ് 55,000 രൂപ പിഴ ചുമത്തിയതെന്ന് മെട്രോ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പുകവലിക്കുകയായിരുന്ന അലക്സ് ഡേവിസിനെ സ്ട്രീറ്റ് എൻഫോഴ്സ്മെന്റ് ഓഫീസർമാർ തടഞ്ഞു. ഉദ്യോഗസ്ഥർക്ക് 20 മീറ്റർ മുന്നിലുള്ള റോഡിൽ അദ്ദേഹം സിഗരറ്റ് വലിച്ചെറിഞ്ഞ് അയാൾ നടന്നുപോയി. ഇതിന് 15,000 രൂപ പിഴയടക്കാനായിരുന്നു നോട്ടീസ് നൽകിയത്. എന്നാൽ അതിന് തയ്യാറായില്ല. തുടർന്നാണ് സർചാർജ് ഉൾപ്പെടെ 55,603 രൂപ പിഴയടക്കാൻ വിധിക്കുകയുമായിരുന്നു.

പ്രധാനതെരുവുകളിൽ ഉപേക്ഷിക്കപ്പെടുന്ന സിഗരറ്റുകുറ്റി മാലിന്യമാണ് സ്ട്രീറ്റ് എൻഫോഴ്‌സ്‌മെന്റ് ഓഫീസർമാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് സൗത്ത് ഗ്ലൗസെസ്റ്റർഷെയർ കൗൺസിലിന്റെ പരിസ്ഥിതി നിർവ്വഹണത്തിനുള്ള കാബിനറ്റ് അംഗം റേച്ചൽ ഹണ്ട് പറഞ്ഞു. സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതിനാണ് അയാൾ പിടിയിലായത്. തെറ്റ് അംഗീകരിച്ചെങ്കിലും പിഴ ഈടാക്കാൻ തയ്യാറായില്ല. അതിനാൽ വിഷയം കോടതിയിൽ കൊണ്ടുവരികയായിരുന്നു അദ്ദേഹം പറഞ്ഞു. സിഗരറ്റിന്റെ അറ്റങ്ങൾ ഭൂമിയിൽ വിഘടിപ്പിക്കാൻ 18 മാസം മുതൽ 10 വർഷം വരെ എടുക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.

യുണൈറ്റഡ് നേഷൻസ് എൻവയോൺമെന്റ് പ്രോഗ്രാം അനുസരിച്ച്, ലോകമെമ്പാടും ഏറ്റവും കൂടുതൽ വലിച്ചെറിയപ്പെടുന്ന പാഴ് വസ്തു സിഗരറ്റ് കുറ്റികളാണ്. ഓരോ വർഷവും ഏകദേശം 766.6 ദശലക്ഷം കിലോഗ്രാം വിഷ മാലിന്യം പുറംതള്ളുന്നതെന്നാണ് കണക്ക്. സിഗരറ്റുകളിൽ സെല്ലുലോസ് അസറ്റേറ്റ് നാരുകൾ എന്ന മൈക്രോപ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ട്. ഇത് പരിസ്ഥിതിക്കും ആവാസ വ്യവസ്ഥക്കും ഏറെ ദോഷകരമാണെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here