‘പുരുഷന്മാരുടെ ലിംഗത്തിന്‍റെ വലുപ്പവും അവര്‍ ഓടിക്കുന്ന കാറും തമ്മില്‍ ബന്ധം’!

0
374

ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ പഠനങ്ങളും ഗവേഷണങ്ങളും നമ്മുടെ ലോകത്ത് നടക്കുന്നു. ഇവയില്‍ പലതും നാം ഒരിക്കല്‍ പോലും ചിന്തിക്കാത്തതോ, നമ്മെ ബാധിക്കാത്തതോ എല്ലാമാവാം. അല്ലെങ്കില്‍ പല പഠനങ്ങളുടെയും ലക്ഷ്യം നമുക്ക് അസാധാരണമായോ വിചിത്രമായോ തോന്നുന്നതാകാം.

അത്തരത്തില്‍ അല്‍പം വ്യത്യസ്തമാണെന്ന് തോന്നിക്കുന്നൊരു പഠനറിപ്പോര്‍ട്ട് ആണിപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്. ‘യൂണിവേഴ്സിറ്റി കോളേജ് ലണ്ടനി’ല്‍ നിന്നുള്ള ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ‘പുരുഷന്മാരുടെ ലിംഗത്തിന്‍റെ വലുപ്പവും സ്പോര്‍ട്സ് കാറുകളും’ എന്നതാണ് ഇവരുടെ പഠനറിപ്പോര്‍ട്ടിന്‍റെ പേര് തന്നെ.

പേരില്‍ സൂചിപ്പിക്കും വിധം പുരുഷന്മാരുടെ ലിംഗത്തിന്‍റെ വലുപ്പവും അവര്‍ ഓടിക്കുന്ന കാറിന്‍റെ സ്വഭാവവും തമ്മിലുള്ള ഒരു ബന്ധമാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഇരുന്നൂറോളം പേരെ പങ്കെടുപ്പിച്ചാണത്രേ ഗവേഷകര്‍ ഈ പഠനം നടത്തിയത്. ഇതില്‍ 18 മുതല്‍ 74 വരെ പ്രായം വരുന്നവരുണ്ടായിരുന്നു.

സ്പോര്‍ട്സ് കാറുകളോടിക്കുന്ന പുരുഷന്മാരില്‍ പൊതുവെ വലുപ്പം കുറഞ്ഞ ലിംഗമായിരിക്കും എന്നതാണ് പഠനത്തിന്‍റെ സുപ്രധാന കണ്ടെത്തല്‍. ഇത് മനശാസ്ത്രപരമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തലും. അതായത് ലിംഗത്തിന്‍റെ വലുപ്പം കുറഞ്ഞ പുരുഷന്മാര്‍ സ്പോര്‍ട്സ് കാര്‍ പോലെ പുരുഷന്മാരുടെ സങ്കല്‍പത്തില്‍ വളരെ ഉയര്‍ന്നുനില്‍ക്കുന്ന ഒന്നിനെ സ്വന്തമാക്കുകയാവാം എന്നാണ് ഗവേഷകര്‍ വിശദീകരിക്കുന്നത്.

എന്നാല്‍ എങ്ങനെയാണ് ലിംഗത്തിന്‍റെ വലുപ്പം കുറവ്- കൂടുതല്‍ എന്നത് അളക്കുന്നത് എന്ന വിമര്‍ശനത്തിന് ഗവേഷകര്‍ക്ക് മറുപടിയില്ല. പല പുരുഷന്മാരും തങ്ങളുടേതായ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഇതിനെ മനസിലാക്കുന്നതെന്നും ഏതെങ്കിലും കാരണം കൊണ്ട് തന്‍റെ ലിംഗത്തിന് വലുപ്പം കുറവാണെന്ന് വിശ്വസിക്കുന്ന പുരുഷന്മാരില്‍ കാണുന്നൊരു മനശാസ്ത്രപരമായ പ്രശ്നത്തെ/ ഭാഗത്തെയാണ് തങ്ങള്‍ പഠനത്തിലൂടെ പുറത്തെടുക്കുന്നതെന്നും ഗവേഷകര്‍ പറയുന്നു.

അതേസമയം പഠനറിപ്പോര്‍ട്ട് ചര്‍ച്ചയായതോടെ ഇതിനെതിരെ ധാരാളം പേര്‍ രംഗത്തുവന്നിട്ടുണ്ട്. ഇത് പല പുരുഷന്മാരെയും അപമാനിക്കുന്ന രീതിയിലുള്ള പഠനമാണെന്നും, ഇതില്‍ കണ്ടെത്തിയിരിക്കുന്ന കാര്യങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും വാദിക്കുന്നവരാണ് ഏറെയും.

എന്നാല്‍ നേരത്തെ തന്നെ സ്പോര്‍ട്സ് കാറോടിക്കുന്ന പുരുഷന്മാരെ കുറിച്ച് ഇത്തരത്തിലൊരു കാഴ്ടപ്പാടുണ്ട്. ലോകപ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തൻബെര്‍ഗ് വരെ സമാനമായൊരു ട്വീറ്റ് മുമ്പ് പങ്കുവച്ചിട്ടുണ്ട്. ഈ ട്വീറ്റിനെ കുറിച്ചും ഇപ്പോള്‍ ചര്‍ച്ച നടക്കുന്നുണ്ട്. സ്പോര്‍ട്സ് കാറോടിക്കുന്ന ആൻഡ്ര്യൂ ടേറ്റ് തനിക്ക് 33 കാറുകളുണ്ടെന്നും ഇവയെല്ലാം കൂടി കാലാവസ്ഥയെ പ്രതികൂലമായി ബാധിക്കുന്നതിനെ കുറിച്ച് താൻ വിശദമായി മെയില്‍ അയക്കാമെന്നും ഗ്രേറ്റക്കെതിരെ ട്വീറ്റ് ചെയ്തപ്പോള്‍ ഇത് പങ്കുവച്ചുകൊണ്ട് ടേറ്റിന്‍റെ ലിംഗത്തിന്‍റെ വലുപ്പത്തെ കുറിച്ച് പരിഹാസരൂപേണ പറഞ്ഞുകൊണ്ടായിരുന്നു ഗ്രേറ്റയുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here