ആയുധം മൂർച്ച കൂട്ടണമെന്ന് വിദ്വേഷ പ്രസം​ഗം, എംപി പ്ര​ഗ്യാ സിങ് താക്കൂറിനെതിരെ കേസ്

0
158

ദില്ലി: കർണാടകയിലെ ശിവമോഗയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് ബിജെപി എംപി പ്രജ്ഞാ താക്കൂറിനെതിരെ പൊലീസ് കേസെടുത്തു. ഹിന്ദു ജാഗരണ വേദികെയുടെ ദക്ഷിണമേഖലാ വാർഷിക കൺവെൻഷനിൽ സംസാരിക്കവേ മുസ്ലീങ്ങൾക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് ഭോപ്പാൽ എംപിക്കെതിരായ പരാതി. അന്തസ്സിനെ ചോദ്യം ചെയ്യുന്നവർക്കെതിരെ പ്രതികരിക്കാൻ ഹിന്ദുക്കൾക്ക് അവകാശമുണ്ടെന്നും എല്ലാവരും ആയുധം മൂർച്ച കൂട്ടിയിരിക്കണമെന്നും പ്രഗ്യാ ഠാക്കൂർ ചടങ്ങിൽ പറഞ്ഞിരുന്നു. ഹിന്ദുത്വസംഘടനാ പ്രവർത്തകരുടെ കൊലപാതകത്തെ കുറിച്ച് സംസാരിക്കുമ്പോഴായിരുന്നു താക്കൂറിന്റെ പരാമർശം. അവർക്ക് ജിഹാദിന്റെ പാരമ്പര്യമുണ്ട്. സ്നേഹത്തിൽ പോലും അവർ ജിഹാദ് ചെയ്യുന്നു. ഞങ്ങളും (ഹിന്ദുക്കൾ) ദൈവത്തെ സ്നേഹിക്കുന്നു. ഒരു സന്യാസിയും തന്റെ ദൈവത്തെ സ്നേഹിക്കുന്നുവെന്നും എംപി പറഞ്ഞു.

ദൈവം സൃഷ്‌ടിച്ച ഈ ലോകത്ത് എല്ലാ പീഡകരെയും പാപികളെയും അവസാനിപ്പിച്ചില്ലെങ്കിൽ പ്രണയത്തിന്റെ യഥാർഥ നിർവചനം ഇവിടെ നിലനിൽക്കില്ല. അതുകൊണ്ടു തന്നെ ലൗ ജിഹാദിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അതേ രീതിയിൽ ഉത്തരം നൽകണം. നിങ്ങളുടെ പെൺകുട്ടികളെ സംരക്ഷിക്കുക. ശരിയായ മൂല്യങ്ങൾ അവരെ പഠിപ്പിക്കുക- അവർ കൂട്ടിച്ചേർത്തു. ഹിന്ദുക്കളുടെ വീട്ടിലെ കത്തികൾ മൂർച്ചയോടെ സൂക്ഷിക്കാനും ഹിന്ദുക്കളോട് താക്കൂർ ആഹ്വാനം ചെയ്തു.

വീടുകളിൽ ആയുധങ്ങൾ സൂക്ഷിക്കുക. ഒന്നുമില്ലെങ്കിലും, പച്ചക്കറികൾ മുറിക്കാൻ ഉപയോഗിച്ചിരുന്ന കത്തികളെങ്കിലും മൂർച്ചയുള്ളതാക്കുക. എപ്പോൾ എന്ത് സാഹചര്യമുണ്ടാകുമെന്ന് അറിയില്ല. സ്വയരക്ഷയ്ക്ക് എല്ലാവർക്കും അവകാശമുണ്ട്. ആരെങ്കിലും നമ്മുടെ വീട്ടിലേക്ക് നുഴഞ്ഞുകയറിയാൽ ഉചിതമായ മറുപടി നൽകേണ്ടത് അവകാശമാണെന്നും പ്ര​ഗ്യാസിങ് താക്കൂർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here