15 വയസിനു മുകളിൽ പ്രായമുള്ള മുസ്‌ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളവരെ വിവാഹം കഴിക്കാം: പഞ്ചാബ്-ഹരിയാന ഹൈക്കോടതി

0
97

ചണ്ഡിഗഢ്: 15 വയസിനു മുകളിൽ പ്രായമുള്ള മുസ്‌ലിം പെൺകുട്ടികൾക്ക് സ്വന്തം താൽപര്യപ്രകാരം ഇഷ്ടമുള്ള ആളുകളെ വിവാഹം കഴിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. 2006ലെ ശൈശവ വിവാഹ നിരോധന നിയമത്തിലെ 12-ാം വകുപ്പിന്റെ ലംഘനമല്ല ഇതെന്നും വിവാഹം അസാധുവാകില്ലെന്നും കോടതി വ്യക്തമാക്കി.

26കാരനായ ജാവേദ് സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. 16കാരിയായ തന്റെ ഭാര്യയെ അവളുടെ വീട്ടുകാർ തടഞ്ഞുവച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജാവേദ് കോടതിയെ സമീപിച്ചത്. മുഹമ്മദൻ നിയമപ്രകാരം ഇവരുടെ വിവാഹം സാധുവാണെന്ന് കോടതി അറിയിച്ചു. പരാതിക്കാരനു മാത്രമേ പെൺകുട്ടിയെ കൂടെക്കൂട്ടാനുള്ള അവകാശമുള്ളൂവെന്നും ഉത്തരവിൽ പറയുന്നു.

2014ലെ യൂനുസ് ഖാൻ-ഹരിയാന സർക്കാർ കേസിലെ കോടതി വിധി ചൂണ്ടിക്കാട്ടിയാണ് ജാവേദ് കോടതിയെ സമീപിച്ചത്. താനും ഭാര്യയും മുസ്‌ലിംകളാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് ഇരുവരും വിവാഹം കഴിച്ചതെന്നും പരാതിയിൽ പറയുന്നു. ജസ്റ്റിസ് വികാസ് ബാലിന്റെ ഏകാംഗ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here