സഊദിയിൽ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട, പിടികൂടിയത് 47 ദശലക്ഷത്തിലധികം മയക്കുമരുന്ന് ഗുളികകൾ, എട്ട് വിദേശികൾ അറസ്റ്റിൽ

0
200

റിയാദ്: രാജ്യത്തെ എക്കാലത്തെയും വലിയ മയക്കുമരുന്ന് വേട്ടയിൽ സഊദി സുരക്ഷാ അധികാരികൾ പിടികൂടിയത് 47 ദശലക്ഷത്തിലധികം ആംഫെറ്റാമൈൻ ഗുളികകൾ. കള്ളക്കടത്തിൽ ഉൾപ്പെട്ട എട്ട് വിദേശികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

പോർട്ടിലേക്ക് വൻതോതിൽ മയക്കുമരുന്ന് ശേഖരം കടത്തുകയും പിന്നീട് ഒരു ഗോഡൗണിലേക്ക് എത്തിക്കുകയയുമായിരുന്നെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ വക്താവ് മേജർ മുഹമ്മദ് അൽ നുജൈദി പറഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ ഗോഡൗണിൽ റെയ്ഡ് നടത്തിയാണ് കള്ളക്കടത്തുകാരെ പിടികൂടിയത്. ഇവരിൽ ആറ് സിറിയൻ പൗരന്മാരും രണ്ട് പാകിസ്ഥാനികളും ഉൾപ്പെടുന്നുവെന്ന് സഊദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

മൈദയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് 46,916,480 ആംഫെറ്റാമൈൻ ഗുളികകൾ രാജ്യത്തേക്ക് കടത്തിയത്. സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ ഏകോപനത്തോടെ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് പിടികൂടിയത്. ഒറ്റ ഓപ്പറേഷനിൽ രാജ്യത്തേക്ക് കടത്തിയ ഏറ്റവും വലിയ മയക്കുമരുന്നാണ് പിടികൂടിയതെന്ന് അൽ നുജൈദി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here