യു.എ.ഇ. യിൽ അഞ്ചുവർഷത്തേക്കുള്ള മൾട്ടി എൻട്രി വിസ ഒക്ടോബർ മൂന്നുമുതൽ നൽകും

0
181

ദുബായ്: യു.എ.ഇ. യിൽ വിസാനടപടികൾ കൂടുതൽ ഉദാരമാക്കിക്കൊണ്ട് അഞ്ചുവർഷത്തേക്കുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ അടുത്തമാസം മൂന്നുമുതൽ അപേക്ഷകരുടെ കൈയിലെത്തും. പരിഷ്കരിച്ച താമസ കുടിയേറ്റ നിയമം പ്രാബല്യത്തിലാവുന്ന ഒക്ടോബർ മൂന്നുമുതൽ നൂതന വിസാ സമ്പ്രദായവും നിലവിൽവരുന്നുവെന്നതാണ് പ്രത്യേകത.

വർഷത്തിൽ പരമാവധി മൂന്നുമാസം യു.എ.ഇ. യിൽ താമസിക്കാൻ അനുവദിക്കുന്നതാണ് ദീർഘകാലാവധിയുള്ള മൾട്ടി എൻട്രി ടൂറിസ്റ്റ് വിസ. പുതിയ വിസയ്ക്കായുള്ള അപേക്ഷാനടപടിക്രമങ്ങളും എളുപ്പമാക്കിയിട്ടുണ്ട്. 4,000 യു.എസ്. ഡോളർ അഥവാ മൂന്നുലക്ഷംരൂപ ബാങ്ക് ബാലൻസുള്ളവർക്ക് ദീർഘകാലവിസയ്ക്ക് അപേക്ഷിക്കാം. മൂന്നുലക്ഷംരൂപയുടെ ബാങ്ക് ഗാരന്റി, ആറുമാസത്തെ ബാങ്ക് ബാലൻസ് വിവരം, ആരോഗ്യ ഇൻഷുറൻസ് എന്നിവ സഹിതമാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്.

അഞ്ചുവർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ വർഷത്തിൽ 90 ദിവസത്തേക്കാണ് യു.എ.ഇ.യിൽ താമസിക്കാൻ അനുവാദമുള്ളതെങ്കിലും വിസപുതുക്കി പരമാവധി 180 ദിവസത്തേക്ക് താമസിക്കാനും സാധിക്കും. അഞ്ചുവർഷത്തിനിടയിൽ എത്രതവണ വേണമെങ്കിലും യു.എ.ഇ.യിലേക്ക് പ്രവേശിക്കാം. എന്നാൽ, ഒരുതവണ പ്രവേശിച്ചാൽ പരമാവധി 180 ദിവസത്തിൽ കൂടാൻപാടില്ലെന്നതാണ് നിയമം. രാജ്യംവിടാതെ രണ്ടുതവണ പുതുക്കാൻ സാധിക്കുന്ന 30 ദിവസത്തേക്കുള്ള ടൂറിസ്റ്റ് വിസയും അനുവദിക്കുന്നുണ്ട്‌.

LEAVE A REPLY

Please enter your comment!
Please enter your name here