Thursday, May 9, 2024
Home Latest news തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ്: രൂപയുടെ മൂല്യം 82നോട് അടുക്കുന്നു

തുടര്‍ച്ചയായ നാലാം ദിവസവും ഇടിവ്: രൂപയുടെ മൂല്യം 82നോട് അടുക്കുന്നു

0
146

മുംബൈ: രൂപയുടെ മൂല്യത്തിൽ സർവകാല ഇടിവ്. ഡോളറിനെതിരെ രൂപയുടെ മൂല്യം 81 രൂപ 93 പൈസയായി ഇടിഞ്ഞു. തുടർച്ചയായ നാലാം ദിവസമാണ് രൂപയുടെ മൂല്യം ഇടിയുന്നത് . അതിനിടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീണ്ടും കുറഞ്ഞു. യു.എസ് ഡോളർ ശക്തിയാർജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യൻ രൂപയെ പിറകോട്ട് വലിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ യു.എസ് ഫെഡറൽ റിസർവ് നികുതി നിരക്കുകൾ ഉയർത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here