കാറുകളില്‍ ആറ് എയര്‍ ബാഗ്, നിര്‍ദേശം നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി; കാറുകള്‍ക്ക് വില കൂടിയേക്കും

0
150

ന്യുഡല്‍ഹി: കാറുകളില്‍ ആറ് എയര്‍ ബാഗുകള്‍ നിര്‍ബന്ധമാക്കാനുള്ള നിര്‍ദേശം നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. അടുത്തവര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ പദ്ധതി രാജ്യത്ത് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യം കണക്കിലെടുത്താണ് തീരുമാനമെന്ന് ഗഡ്കരി അറിയിച്ചു. മോട്ടോര്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരുടെ സുരക്ഷയ്ക്കാണ് മുന്‍ഗണന നല്‍കുന്നതെന്നും, വാഹനങ്ങളുടെ വിലയ്ക്കനുസരിച്ചുള്ള സുരക്ഷാ സജ്ജീകരണങ്ങള്‍ ഉണ്ടാകണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ വര്‍ഷം ഒക്ടോബര്‍ ഒന്നുമുതല്‍ എട്ട് സീറ്റുള്ള വാഹനങ്ങളില്‍ ആറ് എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. വാഹനങ്ങളുടെഎണ്ണം വര്‍ധിക്കുന്നതിനൊപ്പം അപകടങ്ങളുടെ എണ്ണവും ഉയരുകയാണ്.

വാഹനങ്ങളിലെ എയര്‍ബാഗുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതോടെ അപകടത്തില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ സാധിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. എട്ട് പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കുന്ന എം1 കാറ്റഗറി വാഹനങ്ങളില്‍ ആറ് എയര്‍ബാഗ് നിര്‍ബന്ധമാക്കണമെന്ന് കരട് നിര്‍ദേശം 2022 ജനുവരിയാണ് പുറത്തുവരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here