കോടിയേരി തിരിച്ചുവരുന്നു, ആരോഗ്യനിലയില്‍ പുരോഗതി; ചിത്രങ്ങള്‍ വൈറല്‍

0
113

ചെന്നൈ: ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതി.

ആശുപത്രിയില്‍ നിന്നുള്ള കോടിയേരിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. രണ്ട് ഫോട്ടോകളാണ് പുറത്തുവന്നിട്ടുള്ളത്. ചെറുതായി താടി വന്ന ചിരിച്ചുനില്‍ക്കുന്ന ഫോട്ടോയാണ് സി.പി.ഐ.എം നേതാക്കള്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്നത്.

ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടര്‍ന്നാല്‍ രണ്ട് ആഴ്ചകൊണ്ട് ആശുപത്രി വിടാന്‍ ആകുമെന്നും കോടിയേരിയുടെ അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.

ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാലാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞത്. സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍ തന്നെ നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

അതിന് ശേഷമാണ് അദ്ദേഹം ചികിത്സക്കായി അപ്പോളോ ആശുപത്രിയിലെത്തിയത്. ആഗസ്റ്റ് 29 നാണ് കോടിയേരി ബാലകൃഷ്ണനെ തുടര്‍ ചികിത്സകള്‍ക്കായി പോയത്‌. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചെന്നൈയിലെത്തി കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here