കൊതുമ്പ് വഞ്ചിയിൽ മീൻ പിടിച്ച് ഉപജീവനം, കടബാധ്യത: ‘കാരുണ്യ’യുടെ 80 ലക്ഷം കെ.സി.ഹമീദിന്!

0
227

തൃക്കരിപ്പൂർ ∙ ദുരിതങ്ങൾ കൂട്ടായിരിക്കുമ്പോഴും ഭാഗ്യദേവത ഹമീദിനെ കൈവിട്ടില്ല. വലിയപറമ്പ് പഞ്ചായത്തിലെ മാവിലാകടപ്പുറം ഒരിയരയിലെ മീൻ പിടിത്ത തൊഴിലാളി കെ.സി.ഹമീദിനാണ് കഴിഞ്ഞ ദിവസം നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. വെള്ളിയാഴ്ച വൈകിട്ട് പുലിമുട്ട് പരിസരത്ത് ലോട്ടറി വിൽപനക്കെത്തിയ ഏജന്റ് കൃഷ്ണനിൽ നിന്ന് 7 ടിക്കറ്റുകൾ ഹമീദ് വാങ്ങി. അതിലൊന്നു 80 ലക്ഷം രൂപയുടെ ഭാഗ്യമായി.

കൊതുമ്പ് വഞ്ചിയിൽ  മീൻ പിടിച്ച് ഉപജീവനം നടത്തുന്ന ഹമീദിനുള്ള  ഒന്നാം സമ്മാനം ആഹ്ലാദത്തിന്റേതായി. 4 മക്കൾ അടങ്ങിയ കുടുംബം. ഒരു മകൻ ഭിന്നശേഷിക്കാരനാണ്. മകന്റെ ചികിത്സക്കും വീട് നിർമിച്ചതിലുമുള്ള കടബാധ്യത അലട്ടുന്നതിനിടയിലാണ് കാരുണ്യയുടെ സഹായ ഹസ്തം. കെവി 119892 നമ്പർ ടിക്കറ്റിലൂടെ കൈവന്നത്. സമ്മാനാർഹമായ ടിക്കറ്റ് പടന്നക്കടപ്പുറം സർവീസ് സഹകരണ ബാങ്കിനു കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here