ഏഷ്യാ കപ്പിൽ കോഹ്‍ലി പുതിയ റോളിലാവും ഇറങ്ങുക”; പ്രവചനവുമായി മുൻ ഇന്ത്യൻ താരം

0
210

യുഎഇയില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പില്‍ വിരാട് കോഹ്ലി തിരിച്ചെത്താനിരിക്കെ താരത്തെ പുതിയ റോളില്‍ കാണാനാകുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. രാഹുല്‍ പൂര്‍ണമായും ഫിറ്റായില്ലെങ്കില്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം വിരാട് കോഹ്ലി ഓപ്പണറായി എത്തുമെന്നാണ് പാര്‍ഥിവ് പ്രവചിക്കുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളില്‍ തിളങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ദേശീയ ടീമില്‍ നിന്നും അവധിയെടുത്ത വിരാട് കോഹ്ലി വിശ്രമത്തിലാണ്.

പാകിസ്ഥാനുമായി ഏഷ്യാ കപ്പില്‍ കോഹ്ലിയുടെ പ്രകടനം ലോകം ഉറ്റുനോക്കുന്നു. കഴിഞ്ഞവര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ തോറ്റിരുന്നു.

സൂപ്പര്‍ താരം വിരാട് കോഹ്ലിയുടെ മടക്കത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. രണ്ടര വര്‍ഷത്തോളമായി ഒരു സെഞ്ച്വറി പോലും നേടാന്‍ കഴിഞ്ഞില്ലെന്ന പേരുദോഷം നിലനില്‍ക്കെ താരം ടീമിന് അകത്തും പുറത്തുമായി നില്‍ക്കുകയാണ്. ഈ മാസം ഒടുവില്‍ നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ടൂര്‍ണമെന്റാണ് കോഹ്ലിയെ സംബന്ധിച്ച് നിര്‍ണായകമാവുക. ടി20 ലോകകപ്പില്‍ താരം കളിക്കുന്നതുപോലും ഈ ടൂര്‍ണമെന്റിലെ പ്രകടനം നിരീക്ഷിച്ചായിരിക്കും.

ഏഷ്യാ കപ്പില്‍ കോഹ്ലി തിരിച്ചുവരവിന് ഒരുങ്ങുവെ താരത്തെ പുതിയ റോളില്‍ കാണാനാകുമെന്ന പ്രവചനവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം പാര്‍ഥിവ് പട്ടേല്‍. കോഹ്ലി രോഹിത്തിനൊപ്പം ഓപ്പണ്‍ ചെയ്യുമെന്നാണ് പാര്‍ഥിവിന്റെ പ്രവചനം. നേരത്തെ ചില അവസരങ്ങളില്‍ കോഹ്ലിയും രോഹിത്തും ഓപ്പണര്‍മാരായി എത്തിയിരുന്നെങ്കിലും അത് പ്രതീക്ഷിച്ച രീതിയില്‍ ഫലം ചെയ്തില്ല.

ഇത്തവണ കോഹ്ലി ഓപ്പണറാകാനുള്ള സാധ്യത ഏറെയാണെന്ന് പാര്‍ഥിവ് പറഞ്ഞു. രാഹുല്‍ പൂര്‍ണമായും ഫിറ്റായില്ലെങ്കില്‍ കോഹ്ലി ഓപ്പണറാകും. ഇന്ത്യ ഇതിനകം തന്നെ പല ഓപ്പണര്‍മാരേയും പരീക്ഷിച്ചുകഴിഞ്ഞു. ആര്‍സിബിക്കുവേണ്ടി ഓപ്പണറായ പരിചയം കോഹ്ലിക്കുണ്ട്. എന്തുതന്നെയായാലും കോഹ്ലിക്ക് ഏഷ്യാ കപ്പ് നിര്‍ണായകമായിരിക്കും. കോഹ്ലിക്കു മാത്രമല്ല, ഇന്ത്യയ്ക്കും നിര്‍ണായകമാണത്. കോഹ്ലി ഫോമിലേക്ക് തിരിച്ചെത്തിയാല്‍ ഇന്ത്യയ്ക്കത് നേട്ടമാകുമെന്നും പാര്‍ഥിവ് വ്യക്തമാക്കി.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ നിന്നും കോഹ്ലി മാറി നില്‍ക്കുകയാണ്. ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകളില്‍ തിളങ്ങാന്‍ കോഹ്ലിക്ക് സാധിച്ചിരുന്നില്ല. ഇതോടെ വിശ്രമമെടുത്ത താരം ഏഷ്യാ കപ്പില്‍ കളിക്കാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. പാകിസ്ഥാനുമായി ഏഷ്യാ കപ്പില്‍ മത്സരമുള്ളതിനാല്‍ കോഹ്ലിയുടെ പ്രകടനം ലോകം ഉറ്റുനോക്കുന്നു. കഴിഞ്ഞവര്‍ഷം ടി20 ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ തോറ്റിരുന്നു.

യുഎഇയിലാണ് ഇത്തവണ ഏഷ്യാ കപ്പ് നടത്തുന്നത്. ശ്രീലങ്കയില്‍ നടത്തേണ്ടിയിരുന്ന ടൂര്‍ണമെന്റ് യുഎഇയിലേക്ക് മാറ്റുകയായിരുന്നു. യുഎഇയിലെ സാഹചര്യവും ടൂര്‍ണമെന്റില്‍ നിര്‍ണായകമാകും. ഇന്ത്യ പാകിസ്ഥാന്‍ ടീമുകള്‍ക്ക് ഏറെ ആരാധകരുള്ളതിനാല്‍ യുഎഇയിലെ മത്സരങ്ങള്‍ തീപാറും. കഴിഞ്ഞ ലോകകപ്പ് മത്സരങ്ങളും യുഎഇയിലാണ് നടത്തിയിരുന്നത്. ഇക്കുറി ടി20 ലോകകപ്പിനുള്ള മുന്നൊരുക്കം കൂടിയാകും ഏഷ്യാ കപ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here