ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ് ;ലോങ് ജംപിൽ എം.ശ്രീശങ്കർ 7–ാം സ്ഥാനത്ത്

0
119

യൂജിൻ: ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോങ്ജമ്പിൽ കേരളത്തിന്‍റെ എം ശ്രീശങ്കർ നിരാശപ്പെടുത്തി. ഫൈനലിലെ ആറ് ശ്രമങ്ങളിൽ മൂന്നെണ്ണം ഫൗൾ ചെയ്യപ്പെട്ടു. ശ്രീശങ്കർ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ആദ്യ ശ്രമത്തിലെ 7.96 മീറ്ററാണ് ശ്രീശങ്കറിന്‍റെ മികച്ച പ്രകടനം. ചൈനയുടെ ജിയാനൻ വാങ് 8.36 മീറ്റർ ചാടി സ്വർണം നേടി.