നത്തിങ് ദക്ഷിണേന്ത്യക്കാരെ അവഗണിക്കുന്നുവെന്ന് വ്ളോഗർമാർ

0
113

വളരെയധികം ജനപ്രീതി നേടിയ ആൻഡ്രോയിഡ് സ്മാർട്ട്ഫോണാണ് നത്തിങ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ജൂലൈ 12ന് ഇന്ത്യ ഉൾപ്പെടെയുള്ള ഔദ്യോഗിക വിപണികളിൽ ഫോൺ അവതരിപ്പിച്ചു.

ലോഞ്ചിന് പിന്നാലെ പുതിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ് നത്തിങ്. റിവ്യൂ ചെയ്യുന്നതിനായി ഫോൺ ആവശ്യപ്പെട്ട ദക്ഷിണേന്ത്യൻ വ്ളോഗർമാർക്ക് കമ്പനി ഫോൺ നൽകുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. മിസ്റ്റർ പെർഫെക്റ്റ് ടെക് എന്ന മലയാളം യൂട്യൂബർ തന്‍റെ ഒരു വീഡിയോയിൽ ഇത് പങ്കുവച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ യൂട്യൂബർമാരോട് പൊതുവെ സ്മാർട്ട്ഫോൺ കമ്പനികൾക്ക് ഈ മനോഭാവമുണ്ടെന്ന് മിസ്റ്റർ പെർഫെക്ട് ആരോപിച്ചു.

ഇതിന്‍റെ ഭാഗമായി ഡിയർ നത്തിങ് (#DearNothing) എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. ഹിന്ദി ഭാഷാ ചാനലുകൾക്ക് യാതൊരു മടിയും കൂടാതെ ഫോണുകൾ നൽകുമ്പോൾ, ദക്ഷിണേന്ത്യൻ ചാനലുകൾ അത് ആവശ്യപ്പെടുമ്പോൾ, ഫോണുകള്‍ സ്‌റ്റോക്കില്ലെന്നും മറ്റുമുള്ള കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയാണ് ചെയ്യുന്നത്.