‘ഏത് കേന്ദ്രമന്ത്രി വന്ന് പ്രസംഗിച്ചാലും കേരളത്തിൽ നിലം തൊടാൻ ബിജെപിക്കാവില്ല’

0
106

ഏത് കേന്ദ്രമന്ത്രി വന്ന് എന്ത് പ്രസംഗിച്ചാലും കേരളത്തിൽ നിലം തൊടാൻ ബി.ജെ.പിക്ക് കഴിയില്ലെന്ന് കെ.മുരളീധരൻ എം.പി.
വി മുരളീധരനും കെ സുരേന്ദ്രനും ഉള്ളിടത്തോളം കാലം യു.ഡി.എഫും എൽ.ഡി.എഫും ഭയപ്പെടേണ്ട കാര്യമില്ലെന്നും വി.മുരളീധരൻ പറഞ്ഞു.

യു.ഡി.എഫ് ബി.ജെ.പി എന്ന് പറയും. എന്നാൽ ഈ രണ്ട് പേരാണ് വോട്ട് മറിക്കുന്നത് എന്നത് നാട്ടില്‍ പാട്ടാണെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന്റെ തിരുവനന്തപുരം സന്ദർശനത്തെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചിരുന്നു. കഴക്കൂട്ടം ബൈപ്പാസിൽ കേന്ദ്രമന്ത്രി നിൽക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിമർശനം.