കിഫ്ബി സാമ്പത്തിക ഇടപാടിൽ ഇ.ഡി നോട്ടിസ് ലഭിച്ചിട്ടില്ലെന്ന് തോമസ് ഐസക്

0
98

കിഫ്ബി ഇടപാടിൽ എൻഫോഴ്സ്മെന്‍റ് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് മുൻ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്. നോട്ടീസ് ലഭിച്ചാലും ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്നും തോമസ് ഐസക് പറഞ്ഞു. നോട്ടീസ് ലഭിക്കാതെ അന്വേഷണത്തിന്‍റെ ഭാഗമായി എങ്ങനെയാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതെന്നും അദ്ദേഹം ചോദിച്ചു.

കിഫ്ബിയിലെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടാണ് തോമസ് ഐസക്കിന് ഇഡി നോട്ടീസ് നൽകിയത്. ചൊവ്വാഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിർദ്ദേശം.

വിദേശത്ത് നിന്ന് പണം സ്വീകരിച്ചതിലെ ചട്ടലംഘനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ധനമന്ത്രിയായിരിക്കെ കിഫ്ബിയുടെ വൈസ് ചെയർമാനായിരുന്നു തോമസ് ഐസക്. നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് കിഫ്ബി സിഇഒ ഉൾപ്പെടെയുള്ളവർക്ക് ഇഡി നോട്ടീസ് നൽകിയിരുന്നു.