നെൽക്കതിരിനു ഭീഷണിയായി പുതിയ ബാക്ടീരിയ കുട്ടനാട്ടിൽ; ആദ്യ സംഭവം

0
128

ആലപ്പുഴ : സംസ്ഥാനത്ത് ആദ്യമായി നെൽക്കൃഷിയെ ബാധിക്കുന്ന പാന്‍റോയ അനതസിസ് ബാക്ടീരിയ കുട്ടനാട്ടിൽ കണ്ടെത്തി. രാജ്യത്തെ രണ്ടാമത്തെ റിപ്പോർട്ടാണിത്. എസ്.ഡി കോളേജിലെ ബോട്ടണി വിഭാഗത്തിലെ ഗവേഷകയായ ടി.എസ് രേഷ്മയാണ് പുതിയ കണ്ടെത്തലിന് പിന്നിൽ. സസ്യശാസ്ത്രത്തിലെ അന്താരാഷ്ട്ര പ്രസിദ്ധീകരണമായ കനേഡിയൻ ജേണൽ ഓഫ് പ്ലാന്‍റ് പാത്തോളജിയുടെ ജൂലൈ ലക്കത്തിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചത്.

ഉത്തരേന്ത്യയിലെ ബസ്മതി അരിയുടെ നെല്ലിൽ മാത്രമാണ് ഈ ബാക്ടീരിയയെ ഇന്ത്യയിൽ കണ്ടെത്തിയിരുന്നതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. അതും നെൽച്ചെടിയുടെ ഇലകളിൽ മാത്രം. കതിരിൽ‍ അനനേറ്റിസ് ബാക്ടീരിയയെ കണ്ടെത്തുന്ന രാജ്യത്തെ തന്നെ ആദ്യ സംഭവമാണ് ആലപ്പുഴയിലേത്.പാന്റോയിയ അനനേറ്റിസ് ജനുസ്സിൽപെടുന്ന ബാക്ടീരിയയെയാണ് കണ്ടെത്തിയത്. മങ്കൊമ്പ് കീട നിരീക്ഷണ കേന്ദ്രത്തിന്‍റെ അസിസ്റ്റന്‍റ് ഡയറക്ടർ സ്മിത ബാലൻ എന്നിവരാണ് പഠന സംഘത്തിലുള്ളത്. രാജ്യത്ത് ആദ്യമായാണ് ഒരു നെൽച്ചെടിയുടെ കതിരിൽ പാന്റോയിയ അനനേറ്റിസ് ബാക്ടീരിയ ബാധ റിപ്പോർട്ട് ചെയ്യുന്നതെന്ന് ഇവർ പറഞ്ഞു.