സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ റോഡപകടത്തില്‍ മരിച്ചത് 1000ലേറെ കാൽനട യാത്രക്കാർ

0
115

ഒരു വർഷത്തിനിടെ ആയിരത്തിലധികം കാൽ നടയാത്രക്കാർ സംസ്ഥാനത്ത് റോഡപകടങ്ങളിൽ മരിച്ചതായി റിപ്പോർട്ട്. 2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8,028 കാൽനടയാത്രക്കാർ റോഡപകടങ്ങളിൽ ഉൾപ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.

കഴിഞ്ഞ വർഷം 35,476 അപകടങ്ങളാണ് സ്വകാര്യ വാഹനങ്ങൾ മൂലം റിപ്പോർട്ട് ചെയ്തത്. 3,292 പേരാണ് ഈ അപകടങ്ങളിൽ മരിച്ചത്. 27,745 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ചരക്ക് ലോറികൾ കാരണം കേരളത്തിൽ 2,798 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 510 പേർ മരിച്ചു. 2,076 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.