കൊടുംചൂടിൽ ലോഡ്സ് ഡ്രസ് കോഡ് മാറ്റുന്നു; ജാക്കറ്റ് വേണ്ട,ടൈ മതി

0
136

ലണ്ടൻ: കടുത്ത ചൂടിൽ വലയുമ്പോൾ മാർലിബൻ ക്രിക്കറ്റ് ക്ലബ്ബും നിയമത്തിൽ മാറ്റം വരുത്തി. താപനില 40 ലേക്ക് അടുക്കുമ്പോൾ, പ്രശസ്തമായ ലോർഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ പവലിയനിൽ ഇരിക്കുന്നവർ ജാക്കറ്റുകൾ ധരിക്കേണ്ടെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ടൈ ധരിക്കുന്നതിൽ ഒരു ഇളവുമില്ല.

കൗണ്ടി ചാമ്പ്യൻഷിപ്പുമായി ബന്ധപ്പെട്ടാണ് മനംമാറ്റം. ലണ്ടനിലെ ലോർഡ്സ് സ്റ്റേഡിയം ക്രിക്കറ്റിലെ നിയമനിർമ്മാതാവായ എംസിസിയുടെ ഉടമസ്ഥതയിലുള്ളതാണ്. എംസിസി അംഗങ്ങൾ ലോഡ്സിൽ ഒരു പ്രത്യേക ഡ്രസ് കോഡ് പാലിക്കണം.