മുൻ മത്സ്യഫെഡ് ചെയർമാൻ വി.വി ശശീന്ദ്രൻ അന്തരിച്ചു

0
115

സിപിഐഎം നേതാവും മത്സ്യഫെഡ് മുൻ ചെയർമാനുമായ വി.വി ശശീന്ദ്രൻ അന്തരിച്ചു. അദ്ദേഹത്തിന് 74 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹം മരിച്ചത്. കരുനാഗപ്പള്ളി സ്വദേശിയായ വി വി ശശീന്ദ്രൻ കൊല്ലം ജില്ലയിലെ അറിയപ്പെടുന്ന അഭിഭാഷകൻ കൂടിയായിരുന്നു. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം, മത്സ്യത്തൊഴിലാളി യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ അംഗമാണ്. ശവസംസ്കാരം ഇന്ന് നടക്കും. മൃതദേഹം ഇപ്പോൾ കൊല്ലം എൻ.എസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.