മൂന്നാം ട്വന്റി-20 യില്‍ ഇംഗ്ലണ്ടിന് വിജയം; പരമ്പര സ്വന്തമാക്കി ഇന്ത്യ

0
109

ഇംഗ്ലണ്ട് : മൂന്നാം ട്വന്റി-20 യില്‍ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. മത്സരത്തിൽ 216 റൺസ് വിജയലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. രണ്ടാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഓപ്പണർ റിഷഭ് പന്തിനെ നഷ്ടമായി. കോഹ്ലിക്കും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. 11 റൺസെടുത്ത കോഹ്ലിയെ ഡേവിഡ് വില്ലിയാണ് പുറത്താക്കിയത്. രോഹിത് അതിവേഗം മടങ്ങിയതോടെ ഇന്ത്യ 31ന് 3 എന്ന നിലയിലായി.

തുടർന്ന് സൂര്യകുമാർ യാദവും ശ്രേയസ് അയ്യരും രക്ഷാപ്രവർത്തനം ആരംഭിച്ചു. പതുക്കെ, അദ്ദേഹം റൺസ് നേടുകയും ഇന്ത്യയെ മികച്ച നിലയിലേക്ക് നയിക്കുകയും ചെയ്തു. സൂര്യകുമാര്യാദവായിരുന്നു താരമായത്. ശ്രേയസ് കുമാർ 28 റൺസ് നേടി ടീം സ്‌കോര്‍ 150-ല്‍ നില്‍ക്കുമ്പോഴാണ് പുറത്തായത്. സൂര്യകുമാർ യാദവിന്‍റെ തകർപ്പൻ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നൽകിയത്. സൂര്യകുമാർ 55 പന്തിൽ 117 റൺസ് നേടി. 14 ബൗണ്ടറികളും ആറ് സിക്സറുകളും അടങ്ങുന്നതായിരുന്നു സൂര്യകുമാറിന്‍റെ ഇന്നിങ്സ്.

പിന്നീട് വന്നവർക്ക് ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. രവീന്ദ്ര ജഡേജയും ദിനേശ് കാർത്തികും നിരാശപ്പെടുത്തി. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 198 റൺസ് എടുക്കാനേ ഇന്ത്യയ്ക്ക് കഴിഞ്ഞുള്ളൂ. നാലോവറിൽ 22 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ റീസ് ടോപ്ലിയാണ് ഇംഗ്ലണ്ടിന്‍റെ ബോളിംഗ് നിരയില്‍ തിളങ്ങിയത്..