മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസിലെ ഗൂഢാലോചന ആരോപണം; ശബരിനാഥിനെ ചോദ്യം ചെയ്യും

0
174

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിൽ വച്ച് വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് കെ.എസ്. ശബരിനാഥിനെ പൊലീസ് ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച രാവിലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ശബരിനാഥിനോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

ശബരിനാഥാണ് സമരത്തിന് നിർദേശം നൽകിയതെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. വിമാനത്തിൽ കയറി കരിങ്കൊടി കാണിക്കാൻ നിർദേശം നൽകിയത് ശബരിനാഥാണെന്നതിന് പൊലീസിന് തെളിവുകൾ ലഭിച്ചതായാണ് വിവരം.
ഇതുമായി ബന്ധപ്പെട്ട് ശബരിനാഥ് യൂത്ത് കോൺഗ്രസ്‌ പ്രവർത്തകർക്ക് അയച്ച വാട്സ്ആപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.