കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ അഭിനന്ദിച്ച് വ്യോമയാനമന്ത്രി

0
97

ന്യൂഡൽഹി: കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളെ അഭിനന്ദിച്ച് കേന്ദ്ര വ്യോമയാന മന്ത്രി. ശ്രീലങ്കൻ വിമാനങ്ങൾക്ക് സാങ്കേതിക ലാൻഡിംഗ് അനുവദിച്ചതിനാണ് വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇരു വിമാനത്താവളങ്ങളെയും അഭിനന്ദിച്ചത്. പ്രതിസന്ധി ഘട്ടത്തിൽ ഇരു വിമാനത്താവളങ്ങളിലുമായി 120ലധികം വിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ അനുമതി നൽകിയിരുന്നു.

“വസുധൈവ കുടുംബകമെന്ന ഭാരതീയ പാരമ്പര്യം ഉയർത്തിപ്പിടിച്ച തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങൾക്ക് അഭിനന്ദനങ്ങൾ.
പതിവ് ജോലികൾക്ക് പുറമെ, ശ്രീലങ്കയിലേക്കുള്ള 120 ലധികം വിമാനങ്ങൾക്ക് രണ്ട് വിമാനത്താവളങ്ങളിലും സാങ്കേതിക ലാൻഡിംഗ് അനുവദിച്ചിട്ടുണ്ട്. നമ്മുടെ അയൽക്കാരുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ പ്രവർത്തനം തീർച്ചയായും സഹായിക്കും,” സിന്ധ്യ ട്വിറ്ററിൽ കുറിച്ചു.