കളിക്കളത്തിലെ കാവിവൽകരണം; ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെക്കുലർ കായിക മേള നാളെ ബായറിൽ

0
175

മഞ്ചേശ്വരം: കളിക്കളത്തിലെ കാവിവൽകരണത്തിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന സെക്കുലർ കായിക മേള നാളെ ബായറിൽ നടക്കും. കഴിഞ്ഞ ദിവസം സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ബായർ വീര കേസരിക്ലബ്ബിന്റെ നേതൃത്വത്തിലാണ് ഹിന്ദു മാതാവിഭാഗത്തിൽപെട്ടവർക്ക് മാത്രമായി കായിക മത്സരം സംഘടിപ്പിച്ചത്.

ഇതിനെതിരെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഹാരിസ് പൈവളിഗെ മഞ്ചേശ്വരം പോലീസിൽ പരാതിനൽകുകയും, തുടർന്ന് ഡിവൈഎഫ്ഐ ബായർ മേഖല കമിറ്റി കളിക്കളത്തിലേക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്ന് പോലീസുമായും ക്ലബ് ഭാരവാഹികളുമായും ഡിവൈഎഫ്ഐ പ്രവർത്തകർ ചർച്ച നടത്തുകയും സെക്കുലർ മത്സരം എന്ന ആവശ്യം അംഗീകരിച്ചതിനെ തുടർന്ന് പ്രതിഷേധം അവസാനിപ്പിച്ചത്. ഇതേ പ്രദേശത്ത് നാളെ ഡിവൈഎഫ്ഐ മഞ്ചേശ്വരം ബ്ലോക്ക്‌ കമിറ്റിയുടെ നേതൃത്രത്വത്തിൽ സെക്കുലർ കായിക മേള സംഘടിപ്പിക്കുന്നത്. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here