ഉപ്പളയിൽ വൻ സ്‌പിരിറ്റ് വേട്ട; കാറിൽ കടത്തുകയായിരുന്ന 1000 ലിറ്റർ സ്‌പിരിറ്റ് പിടികൂടി, ഒരാള്‍ അറസ്റ്റില്‍

0
375

ഉപ്പള:(mediavisionnews.in) ഉപ്പളയിൽ വന്‍ സ്പിരിറ്റ് വേട്ട. 1000 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ടൗണിൽ
നിന്നാണ് സ്പിരിറ്റ് പിടികൂടിയത്.

ഇന്ന് പുലര്‍ച്ചെ പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. കുഞ്ചത്തൂര്‍ സ്വദേശി രവി കിരണിനെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു പ്രതി ഓടി രക്ഷപ്പെട്ടു. ഇയാളെ പിടികൂടാനായി തിരച്ചില്‍ നടത്തുകയാണ്.

ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് വാഹന പരിശോധന നടത്തിയത്. കാറിലാണ് സ്പിരിറ്റ് കടത്താന്‍ ശ്രമിച്ചത്. കാസര്‍ഗോഡ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം പൊലീസാണ് പരിശോധന നടത്തി പ്രതിയെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here