അടുത്ത മാസം 13 ദിവസം ബാങ്ക് അവധി

0
295

അടുത്ത മാസം ഓഗസ്റ്റിൽ 13 ദിവസം ബാങ്ക് അവധിയായിരുക്കും. ആർബിഐ കലൻഡർ പ്രകാരമാണ് ബാങ്ക് അവധി.

ഗസറ്റ് അവധി ദിവസങ്ങളിൽ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവധിയായിരിക്കും. ഒപ്പം രണ്ടാം ശനിയും നാലാം ശനിയും നാല് ഞായറും കൂടി അവധിയിനത്തിൽ ഉൾപ്പെടും. ഇതിന് പുറമെ മതപരമായ അവധി ദിനങ്ങൾ കൂടി വരുന്നുണ്ട്. എന്നാൽ ഈ 13 ദിവസവും കേരളത്തിലെ ബാങ്കുകൾ അവധിയായിരിക്കണമെന്നില്ല. മറ്റ് പ്രദേശത്തെ ബാങ്ക് അവധികളിൽ പലതും ഇവിടെ ബാധകമായേക്കില്ല.

ഓഗസ്റ്റ് മാസത്തിൽ വരാനിരിക്കുന്ന 13 അവധി ദിവസങ്ങൾ :

ഓഗസ്റ്റ് 7 – ഞായർ, ഓഗസ്റ്റ് 13- രണ്ടാം ശനി, ഓഗസ്റ്റ് 14 – ഞായർ, ഓഗസ്റ്റ് 21- ഞായർ, ഓഗസ്റ്റ് 27- നാലാം ശനി, ഓഗസ്റ്റ് 28- ഞായർ

ഓഗസ്റ്റ് 1 – ദ്രുക്പ ഷേസി (സിക്കിം), ഓഗസ്റ്റ് 8, 9- മുഹറം, ഓഗസ്റ്റ് 112, 12- രക്ഷാബന്ധൻ, ഓഗസ്റ്റഅ 13- പേട്രിയോട്ട് ഡേ, ഓഗസ്റ്റ 15- സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 16 – ഷഹൻഷാഹി, ഓഗസ്റ്റ് – ജന്മാഷ്ടമി, ഓഗസ്റ്റ് 19-ശ്രീ കൃഷ്ണ ജയന്തി, ഓഗസ്റ്റ് 20- ശ്രീ കൃഷ്ണ അഷ്ടമി, ഓഗസ്റ്റ് 29- തിതി ഓഫ് ശ്രീമന്ത ശങ്കർദേവ, ഓഗസ്റ്റഅ 31 -ഗണേശ ചതുർത്തി.

ഈ അവധി ദിവസങ്ങളിൽ രാജ്യമെമ്പാടും ബാങ്ക് അവധി വരുന്നത് മേൽ പറഞ്ഞ ശനി, ഞായർ ദിനങ്ങളിലും സ്വാതന്ത്ര്യ ദിനം, ഗണേഷ ചതുർത്തി, ജന്മാഷ്ടമി, മുഹറം എന്നീ ദിവസങ്ങളിലാണ്. ബാക്കി അവധി ദിനങ്ങളിൽ ചിലത് മാത്രമാണ് കേരളത്തിന് ബാധകമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here