‘തലവേദന’ സഹിക്കാൻ വയ്യ; തൃശൂരിൽ 550 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു

0
120

തൃശൂര്‍: തൃശൂരിൽ പൊലീസ് പിടിച്ചെടുത്ത 55 കിലോ കഞ്ചാവ് കത്തിച്ച് നശിപ്പിച്ചു. തൃശൂർ റൂറല്‍ പൊലീസ് പിടിച്ചെടുത്ത കഞ്ചാവാണ് കൂട്ടത്തോടെ  നശിപ്പിച്ചു. ചിറ്റിലശ്ശേരിയിൽ പ്രവർത്തിക്കുന്ന ഓട്ടുകമ്പനിയിലെ ചൂളയിലാണ് കഞ്ചാവ് കത്തിച്ചത്. റൂറല്‍ എസ്പി ഐശ്വര്യ ഡോങ്‌റെയുടെ നേതൃത്വത്തിലാണ് കഞ്ചാവ് കത്തിച്ചത്. തൃശൂര്‍ ജില്ലയിലെ മണ്ണുത്തി, പുതുക്കാട്, ആമ്പല്ലൂര്‍, കൊടകര തുടങ്ങിയ മേഖലകളില്‍നിന്ന് വിവിധ ദിവസങ്ങളിലായി പിടികൂടിയ കഞ്ചാവാണ് ശനിയാഴ്ച നശിപ്പിച്ചത്. പിടികൂടിയ കഞ്ചാവ് പൊലീസ് സ്‌റ്റേഷനുകളില്‍ സൂക്ഷിക്കുന്നത് പൊലീസിന് ബാധ്യതയായിരുന്നു. പൊലീസുകാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് പിടികൂടിയ കഞ്ചാവ് അനുമതിയോടെ കത്തിച്ച് നശിപ്പിക്കാന്‍ തീരുമാനിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here