കുതിച്ചെത്തി നിയന്ത്രണം വിട്ട ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനു മുകളില്‍, മറ്റൊരു ബൈക്കില്‍ കയറി യാത്രക്കാരന്‍! – വിഡിയോ

0
253

ഇടുക്കി: അമിത വേഗത്തിലെത്തി നിയന്ത്രണം വിട്ട ബൈക്ക് ഉയര്‍ന്നുപൊങ്ങി കുടുങ്ങിയത് കെഎസ്ഇബി ട്രാന്‍സ്‌ഫോര്‍മറിന്റെ മുകളില്‍! ബൈക്ക് യാത്രികനായ വലിയകണ്ടം സ്വദേശി കാര്യമായ പരിക്കൊന്നുമേല്‍ക്കാതെ മറ്റൊരു ബൈക്കില്‍ കയറി യാത്ര തുടര്‍ന്നു.

കട്ടപ്പന വെള്ളായാംകുടിയിലാണ് അപകടം നടന്നത്. ഉയര്‍ന്നു പൊങ്ങിയ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ കുടുങ്ങിയെങ്കിലും ബൈക്ക് ഓടിച്ച ആള്‍ പുറത്താണ് വീണത്.

വാഹനം ട്രാസ്‌ഫോര്‍മറില്‍ കുടുങ്ങിയതോടെ ബൈക്ക് ഓടിച്ച ആള്‍ പിന്നാലെ എത്തിയ ബൈക്കില്‍ കയറി രക്ഷപെട്ടു. കെഎസ് ഇബി അധികൃതരെത്തി വൈദ്യതി ബന്ധം വിച്ഛേദിച്ചതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. പൊലീസും അഗ്‌നിരക്ഷ സേനയമെത്തി ജെസിബിയുടെ സഹായത്തോടെ ബൈക്ക് പുറത്തെടുത്തു.

TAGS

LEAVE A REPLY

Please enter your comment!
Please enter your name here