സൗദിയില്‍ ഭിക്ഷാടകരെ കണ്ടെത്തി തടയുവാനുള്ള തെരച്ചില്‍ തുടരുന്നു

0
45

ജിദ്ദ: സൗദിയുടെ വിവിധ മേഖലകളില്‍ ഭിക്ഷാടകരെ കണ്ടെത്തി പിടികൂടുന്നത് പൊതു സുരക്ഷാവിഭാഗം തുടരുകയാണ്. ഭിക്ഷാടനത്തെ അതിന്റെ എല്ലാ രൂപങ്ങളിലും പ്രകടനങ്ങളിലും നേരിടാന്‍ ആഭ്യന്തര മന്ത്രാലയത്തിനു കിഴിലുള്ള പൊതു സുരക്ഷ വിഭാഗം ക്യാമ്പയ്ന്‍ തുടരുകയാണ്. സൗദിയുടെ വിവിധ പ്രദേശങ്ങളില്‍, ഭിക്ഷാടകരെ നിയന്ത്രിക്കുന്നതില്‍ പൊതു സുരക്ഷാ അധികാരികള്‍ ശ്രമം തുടര്‍ന്നു വരികയാണ്.

ഭിക്ഷാടനം ശ്രദ്ധയില്‍പ്പെടുന്ന മക്കയിലും റിയാദിലുമുള്ളവര്‍ 911, രാജ്യത്തിന്റെ മറ്റ് പ്രദേശങ്ങളിലുള്ളവര്‍ 999 എന്നീ മ്പറുകളില്‍ വിളിച്ച് വിവരം കൈമാറണമെന്ന് പൊതു സുരക്ഷാവിഭാഗം അറിയിച്ചു. സംഭാവനകളും മറ്റും നല്‍കുന്നവര്‍ ഔദ്യോഗിക സംവിധാനം വഴി മാത്രമെ നല്‍കേണ്ട പ്രാധാന്യത്തെക്കുറിച്ചും അധികൃതര്‍ ഊന്നിപ്പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here